ലണ്ടന്‍: ഈ വിന്ററില്‍ ബ്രിട്ടനില്‍ അതിശൈത്യത്തിന് സാധ്യതയെന്ന് മെറ്റ് ഓഫീസ്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ താപനില മൈനസ് പത്ത് വരെയാകാനുള്ള സാധ്യതയുണ്ടെന്നാണ മുന്നറിയിപ്പ്. ഈസ്റ്റേണ്‍ സ്‌കോട്ട്‌ലന്‍ഡിലെ കെയ്ന്‍ഗോമില്‍ ഇപ്പോള്‍ത്തന്നെ മഞ്ഞ് പ്രത്യക്ഷപ്പെട്ടു. ഈയാഴ്ച ഉയര്‍ന്ന പ്രദേശങ്ങളില്‍ ശീതക്കാറ്റിന് സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് വക്താവ് ഒലി ക്ലെയ്ഡന്‍ പറഞ്ഞു. നവംബറില്‍ പതിവുള്ള കാലാവസ്ഥയാണ് ഇതെന്നും അവര്‍ വ്യക്തമാക്കി.
ലാ നിന പ്രതിഭാസം മൂലം ഈ വര്‍ഷം തണുത്ത കാലാവസ്ഥയും മഞ്ഞും നീണ്ടു നില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരി കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും തണുപ്പേറിയ മാസമാകാനുള്ള സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. 2010ലാണ് ഇതിനു മുമ്പ് ലാ നിന പ്രതിഭാസം ബ്രിട്ടനില്‍ എത്തിയിട്ടുള്ളത്. രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലം ഇതേത്തുടര്‍ന്ന് മഞ്ഞു വീഴ്ചയുണ്ടായിരുന്നു.
ഈ വര്‍ഷം രാജ്യമൊട്ടാകെ ശരാശരിയിലും താഴെയായിരിക്കും താപനിലയെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു. ഒരാഴ്ച വരെയെങ്കിലും ലണ്ടനിലും മഞ്ഞുവീഴ്ച പ്രവചിക്കുന്നുണ്ട്. ഫെബ്രുവരിയില്‍ ഇത് ഉണ്ടാകാനാണ് സാധ്യത. മേഘങ്ങളില്ലാത്ത ആകാശം ശൈത്യത്തിന്റെ ആക്കം വര്‍ദ്ധിപ്പിക്കുമെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.
Leave a Reply