ബര്‍മിങ്ങ്ഹാം: ക്‌നാനായ സമുദായത്തെ അഭംഗുരം നയിച്ച കത്തോലിക്കാ സഭാവിശ്വാസത്തിലും സമുദായത്തനിമയിലും ഒരേ കുടക്കീഴില്‍ സമുദായാംഗങ്ങളെ നയിച്ച അഭിവന്ദ്യ കുന്നശ്ശേരി പിതാവിന്റെ മരണം സമുദായാംഗങ്ങള്‍ക്ക് തീരാനഷ്ടമാണ്. യു.കെ.കെ.കെ.സി.എയുമായി അഭേദ്യ ബന്ധമുണ്ടായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശ്ശേരി യു.കെ.യിലെ സമുദായ സംഘടനാപ്രവര്‍ത്തനത്തില്‍ തൃപ്തനായിരുന്നു. ക്‌നാനായ സമുദായത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് നിതാന്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവ് ഓരോ വ്യക്തികളെയും കുടുംബങ്ങളുടെയും സ്ഥായിയായ വളര്‍ച്ച ആഗ്രഹിച്ച വ്യക്തിത്വമാണ് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമുദായത്തിനും സമുദായ സംഘടനകള്‍ക്കും തീരാനഷ്ടമായ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ വേര്‍പാടില്‍ യു.കെ. ക്‌നാനായ കാത്തലിക് അസോസിയേഷന്റെ അഗാധമായ ദുഃഖവും പ്രാര്‍ത്ഥനയും അര്‍പ്പിക്കുന്നു. സംസ്‌കാര ശുശ്രൂഷകള്‍ നടക്കുന്ന ദിവസം എല്ലാ യൂണിറ്റിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കണമെന്നും ഒരാഴ്ചക്കാലം ദുഃഖാചരണം നടത്തുവാനും യു.കെ.കെ.സി.എ തീരുമാനിച്ചു.