സണ്ണി ജോസഫ് രാഗമാളിക , ജോയിന്റ് സെക്രട്ടറി , UKKCA സെൻട്രൽ കമ്മിറ്റി
യഹൂദ പാരമ്പര്യം ഓർത്തെടുത്തു ഊറ്റം കൊള്ളുന്ന യു കെ യിലെ ക്നാനായ സമൂഹം മാത്രമല്ല ലോകത്തിലാകമാനമുള്ള ക്നാനായ സമൂഹം വളരെ കൗതുകത്തോടെ നോക്കികാണുന്ന ഒന്നാണ് UKKCA യുടെ വാർഷിക കൺവെൻഷൻ. അതിൻെറ നേർകാഴ്ചയ്ക്കാണ് 2019 ജൂൺ 29 -ന് ബെഥേൽ കൺവെൻഷൻ സെന്റർ വേദിയാവുന്നത്. ലോക ക്നാനായ സമൂഹം അഭിമാനത്തോടുകൂടി ബെഥേൽ സെന്ററിലേക്ക് വരുമ്പോൾ UKKCA ആതിഥ്യമരുളുന്നത് ക്നാനായ സമുദായത്തിൻെറ വലിയ ഇടയനെ തന്നെയാണ്. അതോടൊപ്പം വാപ്പു മന്യു ഗുനിയയിലെ വാത്തിക്കാൻ സ്‌ഥാനപതിയും ക്നാനായ സമുദായ അംഗവും കൂടിയായ കുരിയൻ വയലുങ്കൽ പിതാവിൻെറ സാന്നിധ്യവും UKKCA യുടെ സ്പിരിച്ച്വൽ അഡ്വൈസർ ഫാ. സജി മലയിൽപുത്തൻപുരയിലും കൂടി അണിചേരുമ്പോൾ ക്നാനായ സമുദായത്തിൻെറ അദ്ധ്യാന്മിക ഭാവത്തിന് പൂർണത കൈവരും ഒപ്പം കേരളത്തിൽനിന്നും ഉള്ള KCC നേതാക്കളും KCUL പ്രതിനിധിയും അമേരിക്കയിൽ നിന്നുമുള്ള KCCNA പ്രസിഡന്റ് കൂടി സമ്മേളിക്കുമ്പോൾ ലോക ക്നാനായ സമുദായത്തിൻെറ ആകെ തുകയായി മാറും ബെഥേൽ സെന്റർ. കാരണം കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ക്നാനായക്കാർ അധിവസിക്കുന്ന ഇടമാണ് അമേരിക്ക, പിന്നീട് യു കെ , ഇറ്റലി അങ്ങനെ ലോകത്തെ അറുപതോളം രാജ്യങ്ങളിൽ സാന്നിധ്യം അറിയിക്കുന്ന സമുദായമാണ് ക്നാനായ സമുദായം. കൂടതെ UKKCA യൂറോപ്പിലെ തന്നെ ഏറ്റവും വലിയ പ്രവാസി സംഘടന കൂടിയാണ് എന്നറിയുമ്പോൾ ഏതൊരു ക്നാനായക്കാരനിലും ആവേശം അണപൊട്ടിയൊഴുകും. പതിവും പടി വിശുദ്ധ കുർബാനയ്ക്ക് ശേഷം ഏതൊരു ക്നാനായക്കാരന്റെയും കണ്ണിനും കാതിനും കുളിർമയേകുന്ന വിഭവങ്ങൾ ആണ് UKKCA സെൻട്രൽ കമ്മിറ്റിക്കാരെ കാത്തിരിക്കുന്നത്. എത്ര ദൂരത്തു നിന്നും വരുന്ന ക്നാനായക്കാർക്കും സൗകര്യപ്രദമായി മടങ്ങി പോകുവാൻ എട്ടു മണിയോടെ അവസാനിപ്പിക്കുന്ന ഈ ക്നാനായ മാമാങ്കത്തിന് തിരശീല വീഴുമ്പോൾ എല്ലാവരും പരിപൂർണ്ണ സംതൃപ്‌തിയോടെയാകുമെന്നതിൽ സെൻട്രൽ കമ്മിറ്റിക്ക് ഉറപ്പുണ്ട്.
Leave a Reply