കുടിയേറ്റക്കാരുടെ ആദ്യ തലമുറയിൽ പെട്ടവർ കഴിഞ്ഞ 17 വർഷമായി പ്രവാസിലോകത്തിനു വിസ്മയം തീർക്കുന്ന മഹാസംഗമം കൈ എത്തും ദൂരത്ത്‌. പാരമ്പര്യങ്ങളെ നെഞ്ചോടു ചേർക്കുന്ന ക്നാനായകാരുടെ വാർഷിക കൺവൻഷൻെറ ആവേശതിരതള്ളൽ യൂണിറ്റുകളിൽ മുഴങ്ങി കേൾക്കാം. ആൾകൂട്ടത്തിൽ ഒരാളെങ്കിലും ആവാൻ മോഹിച്ചു ആയിരങ്ങൾ ഒഴുകിയെത്തി അലകടൽ തീർക്കുന്ന UKKCA കൺവൻഷൻ, ലോകമെമ്പാടുമുള്ള ക്നാനായക്കാർ ഏറെ ആകാംഷയോടെയാണ് വീക്ഷിക്കുന്നത്. ഇതാദ്യമായി ജൂൺ 29 ന് ബർമിoഹാമിലെ ബെഥേൽ കൺവൻഷൻ സെൻെററിൽ മെനോറ തെളിയിച്ചുകൊണ്ട് കൺവൻഷൻെറ ഉത്ഘാടനം നടക്കപെടും. കൂടാതെ കൺവൻഷൻെറ പൊലിമ വർധിപ്പിക്കുവാൻ നാട്ടിൽ നിന്നും ഒരുപറ്റം കലാകാരന്മാരുടെ മെഗാഷോയും ഉണ്ട് . UKKCA യുടെ കേന്ദ്ര സമിതി, ദേശീയ കൗൺസിൽ ,ബിഷപ്പുമാർ, വൈദികർ, നാട്ടിൽ നിന്നും മറ്റു ഇതര രാജ്യങ്ങളിൽ നിന്നും വന്നിരിക്കുന്ന പ്രതിനിധികൾ, സർവോപരി യുകെയിലെ ക്നാനായസമൂഹത്തെയും സാക്ഷി നിർത്തി പ്രസിഡൻെറ ശ്രീ. തോമസ് ജോസഫ് തൊണ്ണമാവുങ്കൽ കൃത്യം 9.15 ന് പതാക ഉയർത്തുന്നതോടെ പതിനെട്ടാമത് കൺവൻഷനു തുടക്കമാകും.

തുടർന്ന് 9.45 ന് കോട്ടയം രൂപതാധ്യക്ഷൻ മാർ മാത്യു നൂലക്കാട്ട് , വാപ്പുവാന്യുഴിനിലെ അപ്പോസ്‌തോലിൻ ന്യൂഷോമാർ കുര്യൻ വയലുങ്കൽ, സീറോ മലബാർ ഗ്രേറ്റ്‌ ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ എന്നിവരുടെ മുഖ്യകാർമികത്വത്തിലും ഇരുപതോളം വൈദികരുടെ സഹകാർമികത്വത്തിലും പൊന്തിഫിക്കൻ ദിവ്യ ബലിയാണ് നടക്കുന്നത്. കോച്ചുകളിൽ എത്തുന്നവരുടെ സൗകര്യത്തിനായി കൃത്യസമയത്ത് പരിപാടികൾ അവസാനിപ്പിക്കുവാൻ ടൈം മാനേജ്‌മൻെറ കമ്മിറ്റി പ്രേത്യേകം ശ്രദ്ധിക്കും.

ദിവ്യബലിയ്ക്ക് ശേഷം നടക്കുന്ന കുടുംബസംഗമം മുൻ കാലങ്ങളിലേതു പോലെ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന തങ്ങളുടെ ബന്ധുക്കളെയും, നാട്ടുകാരെയും, സഹപാഠികളെയും കണ്ടുമുട്ടാനും പരിചയം പുതുക്കാനുമുള്ള സുവർണ്ണാവസരമാകും. ഉച്ചഭക്ഷണത്തിനു ശേഷം കൃത്യം 1.30 pm ന് മുഴുവൻ നാഷണൽ കൗൺസിൽ അംഗങ്ങളും സെൻട്രൽ കമ്മിറ്റിയും കൂടി ഒരു ഘോഷയാത്രയായി വിശിഷ്ടാതിഥികളെ വേദിയിലേക്കാനായിക്കും. തുടർന്ന് UKKCA കൺവൻഷൻെറ മുഖ്യ ആകർഷണങ്ങളിൽ ഒന്നായ സ്വാഗതനൃത്തം അരങ്ങേറും. കലാഭവൻ നൈഡ്‌ നൂറോളം പ്രതിഭകളെകൊണ്ട് വർണ വിസ്മയം തീർക്കും. തുടർന്ന് KCC പ്രസിഡന്റും

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മുൻ MLA യുമായിരുന്ന ശ്രീ. സ്റ്റീഫൻ ജോർജ്, KCCNA(USA)യുടെ പ്രസിഡൻെറ ശ്രീ. അലക്സ് മഠത്തിൽ എന്നിവർ ഉൾപ്പെടെ നാട്ടിൽ നിന്നും, വിദേശത്തു നിന്നും എത്തുന്ന നിരവധി ക്നാനായ സംഘടനകളുടെ ഭാരവാഹികളും, അഭിവന്ദ്യ പിതാക്കന്മാരും പങ്കെടുക്കുന്ന പ്രൗഢോജ്വലമായ പൊതു സമ്മേളനത്തിന് UKKCA പ്രസിഡൻെറ ശ്രീ. തോമസ് ജോസഫ് അധ്യക്ഷപദം അലങ്കരിക്കും. തുടർന്ന് കൺവൻഷനിൽ കലാസന്ധ്യ എന്ന് പേരിട്ടിരിക്കുന്ന പരിപാടി കൾച്ചറൽ കമ്മിറ്റി അവതരിപ്പിക്കും.ഇക്കഴിഞ്ഞ നാഷണൽ ലെവൽ നടത്തിയ കലാമേളയിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കി ഒന്നാം സമ്മാനം ലഭിച്ച 5 പരിപാടികൾ ഇടവിട്ട് അവതരിപ്പിക്കും. തുടർന്ന് മൂന്നരമണിക്കൂർ നീളുന്ന സംഗീതം.ഹാസ്യ -നൃത്ത പരിപാടികൾ ഇതാദ്യമായി UKKCA കൺവെൻഷൻ വേദിയാവുകയാണ്. ഹാസ്യസംഗീത വിഹായസിലെ മുടിചൂടാമന്നന്മാരായ കോട്ടയം നസീർ, ഫ്രാങ്കോ, രഞ്ജിനി ജോസ്, നോബി, അന്ത്രപ്പ് പാലാ എന്നിവരുടെ നേത്രത്വത്തിലാണ് മെഗാ ഷോ അരങ്ങിൽ കളം നിറഞ്ഞാടുന്നത്.
നേരത്തെ സൂചിപ്പിച്ച പ്രകാരം പങ്കെടുക്കുന്നവരുടെ ആവിശ്യത്തിന് സൗജന്യ കാർ പാർക്കിംഗ് ഒരിക്കിയിട്ടുണ്ട്. താഴെ പറയുന്ന വിവിധ കമ്മിറ്റികൾ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നു .

1 ) കൺവെൻഷൻ ചെയർമാൻ -Mr. Thomas Joseph
2) Public Meeting കമ്മിറ്റിയെ നയിക്കുന്നത്- Mr. Saju Lukose
3) REGISTRATION കമ്മിറ്റിയെ നയിക്കുന്നത്- Mr. Viji Joseph
4) Welcome Dance &Mega Show കമ്മിറ്റിയെ നയിക്കുന്നത് Mr. Bipin Pandarasseril
5 ) Cultural കമ്മിറ്റിയെ നയിക്കുന്നത് -Mr. Sunny Joseph
6) Liturgy കമ്മിറ്റിയെ നയിക്കുന്നത് -Mr. Jerry James
7) Time Management കമ്മിറ്റിയെ നയിക്കുന്നത് – Mr. Biju Mundakkakuzhi
8) Reception കമ്മിറ്റിയെ നയിക്കുന്നത് -Mr. Josy Nedumthuruthy Puthenpura

പ്രഭാതഭക്ഷണം മുതൽ അത്താഴം വരെ വിവിധ വിഭവങ്ങളുമായി ഭക്ഷണശാലകളുടെ നിരവധി കൗണ്ടറുകൾ രാവിലെ 9 മണി മുതൽ തുറന്നുപ്രവർത്തിക്കുന്നതാണ്. അതോടൊപ്പം ദിവസം മുഴുവൻ കുട്ടികൾക്കായി ഐസ്ക്രീം സ്റ്റാളുകളും പ്രവർത്തിക്കും. ക്നാനായ മാമാങ്കത്തിന്
കൃത്യം 8 മണിയോടെ ഈ വർഷത്തെ തിരശീല വീഴുന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം നടത്തിയിരിക്കുന്നത്. വിശ്വാസവും പാരമ്പര്യവും കൈമുതലാക്കി പ്രതിസന്ധികളിൽ പതറാതെ ക്നാനായക്കാർ എന്ന ആപ്തവാക്യം അലയടിക്കുന്ന പതിനെട്ടാമത് കൺവെൻഷൻ, ചരിത്രത്തിലെ ഏറ്റവും മികച്ച കൺവെൻഷനുകളിൽ ഒന്നാക്കുവാനുള്ള അക്ഷീണ പരിശ്രമങ്ങളിലാണ് സംഘാടക സമതി .