സഖറിയ പുത്തന്‍കളം

ചെല്‍ട്ടണ്‍ഹാം: ”സഭാ-സമുദായ സ്‌നേഹം ആത്മാവില്‍ അഗ്നിയായി ക്‌നാനായ ജനത എന്ന ആപ്ത വാക്യത്തിലധിഷ്ഠിതമായി 16-ാമത് യു.കെ.കെ.സി.എ കണ്‍വെന്‍ഷന്‍ ജൂലൈ എട്ടിന് ചെല്‍ട്ടണ്‍ഹാമിലെ ജോക്കി ക്ലബ്ബില്‍ നടക്കുമ്പോള്‍ മൂന്ന് വൈദികശ്രേഷ്ഠരാല്‍ കണ്‍വെന്‍ഷന്‍ അനുഗ്രഹീതമാകും. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി മുഖ്യാതിഥിയാകുമ്പോള്‍ കര്‍ദ്ദിനാള്‍ മാര്‍ വിന്‍സെന്റ് നിക്കോളസിന്റെ പ്രതിനിധിയായി വെസ്റ്റ് മിനിസ്റ്റര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ പോള്‍ മക്ക്‌ലീന്‍ അനുഗ്രഹ പ്രഭാഷണം നടത്തും. എത്തിനിക് ചാപ്ലിന്‍സിയുടെ ചുമതല വഹിക്കുന്ന ബിഷപ്പ് മാര്‍ പോള്‍ മക് ക്ലീന്റെ സാന്നിധ്യം ഓരോ ക്‌നാനായക്കാരനും അഭിമാനവും അനുഗ്രഹവുമാവുകയാണ്. ഇതാദ്യമായിട്ടാണ് കര്‍ദ്ദിനാള്‍ വിന്‍സന്റ് നിക്കോളിന്റെ പ്രതിനിധി യു.കെ.കെ.സി.എ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കണ്‍വെന്‍ഷനില്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി മുഖ്യ കാര്‍മികത്വം വഹിക്കുന്ന ദിവ്യബലിയില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ – മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വചന സന്ദേശം നല്‍കും. ഓരോ കണ്‍വെന്‍ഷന്‍ കഴിയുമ്പോളും കൂടുതല്‍ മനോഹരമാകുന്ന സ്വാഗത ഗാനത്തിന്റെ പ്രമോ വീഡിയോ റിലീസായി. നവ സംഗീത സംവിധായകനായ ഷാന്റി ആന്റണി അങ്കമാലി സംഗീത സംവിധാനം ചെയ്ത സ്വാഗതഗാന രചന സുനില്‍ ആല്‍മതടത്തിലും ഗായകര്‍ പിറവം വില്‍സണും അഫ്‌സലുമാണ്.

പ്രസിഡന്റ് ബിജു മടക്കക്കുഴി ചെയര്‍മാനായി സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ്, ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, അഡൈ്വസര്‍മാരായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.