ചെല്‍ട്ടണ്‍ഹാം: ജൂലൈ എട്ടിന് ചെല്‍ട്ടന്‍ഹാമിലെ ജോക്കി ക്ലബില്‍ നടത്തപ്പെടുന്ന 16-ാമത് യുകെകെസിഎ കണ്‍വെന്‍ഷന്റെ ഏറ്റവും ആകര്‍ഷണങ്ങളില്‍ ഒന്നാണ് സ്വാഗത നൃത്തം. സജസിനെ ഒന്നടങ്കം ആവോശക്കൊടുമുടിയില്‍ എത്തിക്കുന്ന ദ്രുതതാള സ്വരസമന്വയത്തോടെ യുവ സംഗീത സംവിധായകന്‍ ഷാന്റി ആന്റണി അങ്കമാലി സംഗീതമിട്ട യുകെകെസിഎയുടെ സ്വാഗതഗാനം സദസിനെ ഒന്നടങ്കം ത്രസിപ്പിക്കും. 100ലധികം യുവതീ യുവാക്കള്‍ രാജകീയ പ്രൗഢിയാര്‍ന്ന വേദിയില്‍ നിറഞ്ഞാടുമ്പോള്‍ യുകെകെസി കണ്‍വെന്‍ഷനില്‍ പുതുചരിത്രം സൃഷ്ടിക്കും.
ലെസ്റ്റര്‍ യൂണിറ്റിലെ സുനില്‍ ആല്‍മതടത്തില്‍ രചിച്ച യുവ സംഗീത സംവിധായകന്‍ ഷാന്റി ആന്റണി അങ്കമാലി സംഗീതസംവിധാനം ചെ്ത് പുറവം വില്‍സണും അഫ്‌സലും ആലപിച്ച ഗാനം കോറിയോഗ്രാഫി ചെയ്യുന്നത് പ്രശസ്ത കലാകാരന്‍ കലാഭവന്‍ നൈസ് ആണ്. വെള്ളി (ജൂണ്‍ 30), ശനി (ജൂലൈ 1), ഞായര്‍ (ജൂലൈ 2) തിയതികളില്‍ സ്വാഗതഗാന നൃത്തപരിശീലനങ്ങള്‍ നടത്തപ്പെടുകയാണ്. വെള്ളിയാഴ്ച വൈകുന്നേരം 5.0 മുതല്‍ 9 വരെയും ശനിയാഴ്ച 10 മുതല്‍ 9 വരെയും ഞായറാഴ്ച 10 മുതല്‍ 6 മണി വരെയുമാണ് പരിശീലനം നടക്കുന്നത്. വിദൂരത്ത് നിന്ന് വരുന്നവര്‍ക്ക് താമസസൗകര്യം ഒരുക്കുന്നതാണ്. സ്വാഗതഗാന നൃത്തത്തിന് ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ യൂണിറ്റ് ഭാരവാഹികള്‍ വഴി വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറയുടെ പക്കല്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍ 07983417360
കണ്‍വെന്‍ഷന്‍ ഏറ്റവും മനോഹരമാക്കുന്നതിനുള്ള അവസാന മിനുക്കുപണിയിലാണ് യുകെകെസിഎ ഭാരവാഹികള്‍. ഏറ്റവും മികച്ച അത്യാധുനിക സൗകര്യങ്ങളുള്ള ലോകനേതാക്കളും ബ്രിട്ടീഷ് രാജ കുടുംബാംഗങ്ങളും സന്ദര്‍ശിക്കാറുള്ള ജോക്കി ക്ലബില്‍ സുരക്ഷാ സംവിധാനങ്ങളോടെയാണ് കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നത്.
യു.കെ.കെ.സി.എ പ്രസിഡന്റ് ബിജു മടക്കക്കുഴി, ജനറല്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട് ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
Leave a Reply