ബര്‍മിംഗ്ഹാം: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ 16-ാമത് കണ്‍വന്‍ഷന്റെ സ്വാഗതഗാന വിജയിയായത് ലെസ്റ്റര്‍ യൂണിറ്റിലെ സുനില്‍ ആല്‍മതടത്തില്‍. വിവിധ യൂണിറ്റുകളില്‍ നിന്നും ഏഴ് എന്‍ട്രികളാണ് ലഭ്യമായത്. ഫാ. ജോണ്‍ പൊള്ളാനി, ഫാ. സജി മെത്താനത്ത്, പ്രൊഫ. മാത്യൂ പ്രാല്‍, സംഗീത സംവിധായകന്‍ ഷാന്റി ആന്റണി അങ്കമാലി എന്നിവരടങ്ങുന്ന ജൂറിയാണ് മികച്ച ഗാനരചന തിരഞ്ഞെടുത്തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചെറുകര ഇടവകാംഗമാണ് വിജയിയായ സുനില്‍ ആല്‍മതടത്തില്‍. ജൂലൈ എട്ടിന് നടക്കുന്ന കണ്‍വന്‍ഷനില്‍ വിജയിക്ക് പ്രത്യേക സമ്മാനം നല്‍കും. യുകെകെസിഎയുടെ സ്പോര്‍ട്ട്സ് ഡേ ഈ ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ നടക്കും. യുകെകെസിഎ കണ്‍വന്‍ഷനില്‍ കലാപരിപാടി അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന യൂണിറ്റുകള്‍ മെയ് ഏഴിനു മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പ്രസിഡന്റ് ബിജു മടക്കകുഴി ചെയര്‍മാനായുള്ള കമ്മിറ്റിയില്‍ സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തന്‍പുര, ട്രഷറര്‍ സാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ.സക്കറിയ ചാത്തന്‍കുളം, ജോ.ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട് ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.