സഖറിയ പുത്തന്‍കളം

ചെല്‍ട്ടണ്‍ഹാം: 16-ാമത് യു.കെ.കെ.സി.എ കണ്‍വെന്‍ഷന്റെ പ്രൗഡഗംഭീരമായ റാലി മത്സരത്തില്‍ എ കാറ്റഗറിയില്‍ ഗ്ലോസ്റ്റര്‍, ബി കാറ്റഗറിയില്‍ ബര്‍മിങ്ങ്ഹാം ജേതാക്കള്‍ ആയി. പതിവിന് വിപരീതമായി ഇത്തവണ എല്ലാ യൂണിറ്റുകളും അത്യന്തം വീറും വാശിയോടെയാണ് റാലി മത്സരത്തില്‍ പങ്കെടുത്തത്. പ്രതീക്ഷിച്ചതിനെക്കാളും ഒരു മണിക്കൂര്‍ വൈകി റാലി മത്സരം അവസാനിച്ചത് റാലിയിലെ അംഗങ്ങളുടെ സജീവ പങ്കാളിത്തവും അംഗങ്ങളുടെ സജീവമായ പ്രവര്‍ത്തനവും കണ്‍വെന്‍ഷന്‍ റാലിയെ മനോഹരമാക്കി. എ കാറ്റഗറിയില്‍ ഗ്ലോസ്റ്റര്‍ ഒന്നാംസ്ഥാനവും ഈസ്റ്റ് ആംഗ്ലിയ രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം കെറ്ററിംഗ് കരസ്ഥമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബി കാറ്റഗറിയില്‍ ഒന്നാം സ്ഥാനം സ്റ്റോക്ക് – ഓണ്‍ – ട്രെന്‍ഡ്, രണ്ടാം സ്ഥാനം സ്റ്റീവനേജ്, മൂന്നാം സ്ഥാനം നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ കരസ്ഥമാക്കി. ഏറ്റവും വലിയ ഗ്രൂപ്പായ ബി കാറ്റഗറിയില്‍ ഒന്നാം സ്ഥാനം ബര്‍മിങ്ങ്ഹാം രണ്ടാം സ്ഥാനം മാഞ്ചസ്റ്റര്‍, മൂന്നാം സ്ഥാനം ലിവര്‍പൂള്‍ നേടി.

ഒരു ഇടവേളയ്ക്ക് ശേഷം പൂര്‍ണ പ്രതാപത്തോടെ റാലിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മാഞ്ചസ്റ്റര്‍ യൂണിറ്റ് ജനപ്രിയ പ്രശംസ നേടിയെടുത്തു. വിഗന്‍ യൂണിറ്റിന്റെ റാലിക്ക് മുക്തകണ്ഠ പ്രശംസ നേടി. ഫാ. മാത്യൂ കട്ടിയാങ്കല്‍, ഫാ. എബ്രഹാം പറമ്പേട്ട്, എബ്രഹാം നടുവത്തറ എന്നിവരായിരുന്നു വിധി നിര്‍ണയ കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്.