സിബി തോമസ് കാവുകാട്ട്
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ സ്വന്തമായി പള്ളിയും അനുബന്ധ സൗകര്യങ്ങളുമുള്ള സെന്റ് മേരിസ് ആൻഡ് സെൻറ് വിൽഫ്രഡ് ഇടവകയിൽ നിന്ന് മറ്റൊരു ചരിത്ര പിറവി കൂടി . ഇടവക വികാരി ഫാ. ജോസഫ് അന്ത്യാംകുളത്തിന്റെ രക്ഷാകർത്തൃത്തിൽ ഫിഫ്റ്റി പ്ലസ് എന്ന സംവിധാനം നിലവിൽ വരികയാണ്. ജനുവരി 21-ാം തീയതി ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പള്ളിയിൽ വച്ച് വിശുദ്ധ ബലിയോടു കൂടി ചടങ്ങുകൾ ആരംഭിക്കും. 50 വയസ്സ് കഴിഞ്ഞ എല്ലാ വിശ്വാസികൾക്കും വേണ്ടിയുള്ള ഒരു കൂട്ടായ്മയാണിത്.
മറ്റു സംഘടനകളിൽ നിന്നും ഫിഫ്റ്റി പ്ലസിനെ വ്യത്യസ്തമാക്കുന്നത് അതിൻറെ ഘടനയും ഉദ്ദേശലക്ഷ്യങ്ങളുമാണ്. അമ്പതു കഴിഞ്ഞാൽ ഓടിത്തളർന്നവർ അല്ലെന്നും ഇനിയും ഉള്ള കാലങ്ങളാണ് വസന്തകാലമെന്നുള്ള തിരിച്ചറിവിലേയ്ക്ക് അംഗങ്ങളെ നയിക്കുകയാണ് പ്രധാന ലക്ഷ്യം. കാലത്തിന്റെ വെല്ലുവിളികളെ ഒറ്റക്കെട്ടായി നിന്ന് നേരിടാൻ കാലഘട്ടത്തിന്റെ അനിവാര്യതയിൽ നിന്ന് പിറവിയെടുത്ത സംവിധാനമാണിത്. കാലപ്രവാഹത്തിൽ പാർശ്വവൽക്കരിക്കപ്പെടാതിരിക്കാൻ സഭ നൽകുന്ന കരുതലാണിത്.
വലിയ പദ്ധതികളല്ല മറിച്ച് കുറച്ചു സമയം സമപ്രായക്കാരായവർ ഒന്നിച്ചിരുന്ന് സംസാരിക്കാനും സൗഹൃദങ്ങൾ ഊട്ടി ഉറപ്പിക്കാനുമായി എല്ലാ മാസത്തേയും തേർഡ് സാറ്റർഡേയിൽ അംഗങ്ങൾ ഒരുമിച്ചു കൂടും. അംഗങ്ങൾക്കായി മലയാള പുസ്തകങ്ങളുടെ വിപുലമായ ഒരു ലൈബ്രറിയും പള്ളിയിൽ സുസജ്ജമായിരിക്കുന്നു. എല്ലാ വിശ്വാസികൾക്കും മറ്റു കമ്മ്യൂണിറ്റികൾക്കും മാതൃകയാകുന്ന ഈ സംവിധാനത്തിന് എല്ലാ സഹകരണവും അറിയിക്കുകയാണ്.
Leave a Reply