ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ വച്ച് ഒരു സ്ത്രീയെ അടിമയായി ജോലി ചെയ്യാൻ നിർബന്ധിച്ചതിന് യു എൻ ജഡ്ജിക്ക് ആറുവർഷവും നാല് മാസവും തടവ് ശിക്ഷ ലഭിച്ചു. പ്രതി ഓക്സ്ഫോർഡ് സർവകലാശാലയിൽ ഗവേഷണ വിദ്യാർത്ഥി ആയിരുന്നപ്പോഴാണ് സംഭവം നടന്നത്. 50 കാരിയായ ലിഡിയ മുഗാംബെ സർവകലാശാലയിൽ ഗവേഷണം നടന്നപ്പോഴാണ് ശിക്ഷയ്ക്ക് കാരണമായ കുറ്റകൃത്യങ്ങൾ അരങ്ങേറിയത്.
ഉഗാബയിൽ നിന്നുള്ള ഒരു സ്ത്രീയാണ് ഇവരുടെ ക്രൂരകൃത്യങ്ങൾക്ക് ഇരയായത് . യുകെ കുടിയേറ്റ നിയമം ലംഘിക്കുക ,ഇഷ്ടമില്ലാത്ത ജോലി ചെയ്യാൻ നിർബന്ധിക്കുക, ചൂഷണം ലക്ഷ്യമിട്ട് കൊണ്ടുപോകുക എന്നീ കുറ്റകൃത്യങ്ങൾ ആണ് ഇവർ നടത്തിയതായി തെളിയിക്കപ്പെട്ടത്. ഇത് കൂടാതെ വിചാരണയ്ക്കിടെ ഒരു സാക്ഷിയെ ഭീഷണിപ്പെടുത്താൻ ഇവർ ഗൂഢാലോചന നടത്തിയതും തെളിഞ്ഞിരുന്നു.
സംഭവം നടക്കുമ്പോൾ ഉഗാണ്ടയിലെ ഒരു ഹൈക്കോടതി ജഡ്ജി കൂടിയായിരുന്നു മുഗാംബെ . വെള്ളിയാഴ്ച ഓക്‌സ്‌ഫോർഡ് ക്രൗൺ കോടതിയിൽ മുഗാംബെയെ ശിക്ഷിച്ച ജഡ്ജി ഫോക്‌സ്റ്റൺ ഇതൊരു വളരെ ദുഃഖകരമായ കേസാണ് എന്ന് പറഞ്ഞു. പ്രതി തന്റെ പെരുമാറ്റത്തിൽ പശ്ചാത്താപം കാണിച്ചില്ല എന്നും സംഭവിച്ചതിന് ഇരയെ നിർബന്ധിതമായി കുറ്റപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നും ഫോക്‌സ്റ്റൺ പറഞ്ഞു. ഉഗാണ്ടയിൽ മുഗാംബെയുടെ ശക്തമായ ഔദ്യോഗിക പദവി കാരണം കടുത്ത ഭയത്തിലാണ് ജീവിക്കുന്നതെന്ന് നിയമപരമായ കാരണത്താൽ പേര് വെളിപ്പെടുത്താൻ സാധിക്കാത്ത യുവതി പറഞ്ഞു.
Leave a Reply