കവെൻട്രി. ഓൺലൈൻ ഗെയിമിലൂടെ കവന്‍ട്രിയില്‍ താമസിക്കുന്ന തൊടുപുഴ സ്വദേശിയായ മലയാളിക്ക് ലഭിച്ചത് അവിശ്വസനീയമായ സമ്മാനം. ജേക്കബ് സ്റ്റീഫൻ എന്ന യുകെ മലയാളിയാണ് ബി ഓ ടി ബി എന്ന ബ്രിട്ടനിലെ പ്രശസ്തമായ കാറുകൾക്ക് വേണ്ടിയുള്ള ഗെയിമിൽ എഴുപത്തിഅയ്യായിരം പൗണ്ട് വിലയുള്ള റേഞ്ച് റോവറിന്റെ ഏറ്റവും പ്രീമിയർ കാറുകളിൽ ഒന്നായ റേഞ്ച് റോവർ സ്പോർട്ട് പി 400 എച്ച് എസ് ഇ ഡൈനാമിക് കാറും ഇരുപതിനായിരം പൗണ്ടും സ്വന്തമാക്കിയത്. തിങ്കൾ മുതൽ വെള്ളി വരെ ഓൺലൈനിൽ ലഭ്യമാകുന്ന ഈ ഗെയിമിൽ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന രണ്ടുപേരുടെ മുഖഭാവത്തിൽ നിന്നും അവർക്കിടയിലുള്ള അദൃശ്യമായ ഒരു പന്ത് കണ്ടെത്തുന്നതാണ് ഗെയിം.
ഫോർഡ് കിയ മുതൽ ഏറ്റവും മൂല്യം കൂടിയ ലംബോർഗിനി വരെ ലഭിക്കാവുന്നതാണ് ഗെയിം . എന്നാൽ ഓരോ ക്ലിക്കിനും പണം നൽകണം എന്നതാണ് പ്രത്യേകത. റേഞ്ച് റോവറിനുവേണ്ടി നാലോ അഞ്ചോ ക്ലിക്കുകൾ ആണ് ജേക്കബ് നൽകിയത് ഓരോ ക്ലിക്കിനും മൂന്നു പൗണ്ട് നാൽപതു പെൻസാണ് ജേക്കബ് മുടക്കിയത്. തൊടുപുഴക്കാരനായ ജേക്കബ് സ്റ്റീഫന്റെ പ്രീമിയം കാറുകളോടുള്ള കമ്പമാണ് ബി ഓ ടി ബിയിൽ ഭാഗ്യം പരീക്ഷിക്കാൻ പ്രേരകമായത്.
ബി ഓ ടി ബി തങ്ങളുടെ ഇഷ്ട കാറിന്റെ ടിക്കറ്റെടുത്താൽ നൽകുന്ന ഓണ്‍ലൈൻ ഗെയിമിൽ വിജയിക്കുന്നവർക്കാണ് സമ്മാനം. മത്സരത്തിന് നൽകുന്ന ഫുട്‌ബോൾ മത്സര ഗെയിമിൽ ഫുട്‌ബോളിന്റെ സ്ഥാനം കൃത്യമായി രേഖപ്പെടുത്തുന്നവർക്ക് അവരുടെ ഇഷ്ട കാർ സമ്മാനമായി ലഭിക്കും. വിധിനിർണ്ണയം ജഡ്ജുമാർ നടത്തി മത്സര വിജയികളെ അവരുടെ വീടുകളിലെത്തി കമ്പനി പ്രതിനിധികൾ അറിയിക്കുകയാണ് പതിവ്. ലണ്ടനിൽ നിന്നും നാല് വര്ഷം മുൻപാണ് ജേക്കബും കുടുംബവും കൊവെൻട്രിയിലേക്കു താമസം മാറ്റിയത് . പുതിയ വീട് വാങ്ങി അറ്റകുറ്റപ്പണികൾ തീർത്തു താമസം മാറാൻ ഒരുങ്ങി നിൽക്കവെയാണ് ജേക്കബിനെ തേടി ഈ ഭാഗ്യം എത്തിയത് ..
ഈയാഴ്ചത്തെ മത്സര വിജയിയായ ജേക്കബ് സ്റ്റീഫന്റെ വീട്ടിൽ കമ്പനി അധികൃതരെത്തി വിവരമറിയിക്കുകയായിരുന്നു. വിഡിയോ സഹിതമാണ് കമ്പനി ജേക്കബ് സ്റ്റീഫന്റെ വിജയം വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കമ്പനി അധികൃതർ എത്തിയപ്പോൾ വീട്ടിലില്ലാതിരുന്ന ജേക്കബിനെ ഭാര്യ കവിത വിളിച്ച് വരുത്തുന്നതുമെല്ലാം വീഡിയോയിലുണ്ട്. കോവൻട്രിയിൽ ഏജൻസി തിയേറ്റർ സ്റ്റാഫ് നേഴ്‌സായി ജോലി ചെയ്യുന്ന ജേക്കബ്ബ് നേഴ്സായ ഭാര്യ കവിതക്കും രണ്ടു മക്കൾക്കുമൊപ്പം കോവൻട്രിയിലാണ് താമസം.
ജേക്കബിന് സമ്മാനമായി കാര്‍ സമ്മാനിക്കുന്ന വീഡിയോ താഴെ കാണാം.
Leave a Reply