ധര്‍വാഡ്: കര്‍ണാടകയിലെ ധര്‍വാഡില്‍ കെട്ടിടം തകര്‍ന്നുവീണ് രണ്ട് പേര് മരിച്ചു. ആറ് പേര്‍ക്ക് പരുക്കേറ്റു. നിരവധി പേര് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. നിര്‍മ്മാണത്തിലിരുന്ന കെട്ടിടമാണ് തകര്‍ന്നുവീണത്. ജില്ലയിലെ കുമരേശ്വര നഗറിലാണ് സംഭവമുണ്ടായത്.
അഞ്ച് നില കെട്ടിടമാണ് തകര്‍ന്നു വീണത്. നാല്‍പ്പത് പേര് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് ആശങ്ക. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്ത് എത്തിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തര സഹായം എത്തിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ചീഫ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു.
#LatestVisuals An under-construction building collapsed in Kumareshwar Nagar, Dharwad today, 1 dead and 6 injured so far. Search and rescue operation underway. pic.twitter.com/zulUWqO42k
— ANI (@ANI) March 19, 2019
Leave a Reply