ന്യൂസ് ഡെസ്ക്, മലയാളം യുകെ

തൊഴിലാളി അവകാശ ബില്ലിനെ സർക്കാർ ദുർബലപ്പെടുത്തുന്നത് വലിയ തെറ്റാകുമെന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ യൂണിസൺ മുന്നറിയിപ്പ് നൽകി . ആഞ്ചല റെയ്നർ, ജസ്റ്റിൻ മാഡേഴ്സ് പോലുള്ള മന്ത്രിസഭയിലെ പ്രമുഖരുടെ മാറ്റം ബിൽ പൂർണ്ണമായി നടപ്പാക്കുമോ എന്ന ആശങ്ക ഉയർത്തിയിട്ടുണ്ട് എന്ന് യൂണിസൺ ജനറൽ സെക്രട്ടറി ക്രിസ്റ്റീന മക്കാന പറഞ്ഞു, . അന്യായമായ പിരിച്ചുവിടലിൽ നിന്ന് സംരക്ഷണവും, ചൂഷണപരമായ സീറോ-ആവേഴ്സ് കരാറുകൾ നിരോധിക്കലും ഉൾപ്പെടുന്ന ഈ നിയമം തൊഴിലാളികൾക്കുള്ള രക്ഷാ കവചമാണെന്നാണ് അവർ അഭിപ്രായപ്പെട്ടത്.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രൈറ്റണിൽ നടന്ന ട്രേഡ് യൂണിയൻ കോൺഗ്രസിൽ നിരവധി യൂണിയൻ നേതാക്കൾ ബിൽ വൈകിപ്പിക്കപ്പെടുകയോ ദുർബലമാക്കപ്പെടുകയോ ചെയ്യുമോ എന്ന ആശങ്ക പങ്കുവച്ചു. സാമ്പത്തിക സമ്മർദ്ദങ്ങൾ കാരണം സർക്കാർ ബില്ലിലിൽ വെള്ളം ചേർക്കുമോ എന്ന ഭയം ഉയർന്നിട്ടുണ്ട്. നിയമത്തിൽ നിന്ന് പിൻമാറാൻ ശ്രമിക്കുന്നത് കടുത്ത പ്രതിക്ഷേധം വിളിച്ചുവരുത്തുമെന്ന് യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യുകെയിലെ യൂണിയനുകളെ പ്രതിനിധീകരിക്കുന്ന ട്രേഡ്‌സ് യൂണിയൻ കോൺഗ്രസും (ടി.യു.സി) സർക്കാർ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി പോൾ നോവാക് പറഞ്ഞു, നിയമം പൂർണ്ണമായി നടപ്പാക്കിയാൽ കുറച്ച് വേതനത്തിലും സുരക്ഷിതമല്ലാത്ത ജോലികളിലും ഉള്ള ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് വലിയ ഗുണം ലഭിക്കും എന്ന് ടി.യു.സി ജനറൽ സെക്രട്ടറി പോൾ നോവാക് പറഞ്ഞു, സൂപ്പർമാർക്കറ്റുകൾ, ഫാക്ടറികൾ, ഗോഡൗണുകൾ എന്നിവിടങ്ങളിലെ 3 ലക്ഷത്തിലധികം തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യുഎസ്ഡിഎഡബ്ല്യു യൂണിയനും ഹൗസ് ഓഫ് ലോഡ്സിൽ വന്ന ഭേദഗതി തൊഴിലാളികളുടെ അവകാശങ്ങളെ ദുർബലപ്പെടുത്തുമെന്ന ആശങ്ക ഉന്നയിച്ചിട്ടുണ്ട്. തൊഴിലാളി അവകാശ ബിൽ തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷയും ന്യായമായ തൊഴിൽ സാഹചര്യങ്ങളും ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന നിയമമാണ്. പുതിയ ബില്ലിലൂടെ, ജോലിയിൽ പ്രവേശിക്കുന്ന ആദ്യ ദിവസം മുതൽ തന്നെ അന്യായ പിരിച്ചുവിടലിൽ നിന്ന് സംരക്ഷണം ലഭിക്കും.