ജെഗി ജോസഫ്

ബ്രിസ്‌റ്റോളിലെ ഫില്‍ടണ്‍ കമ്യൂണിറ്റി ഹാളില്‍ നടന്ന യുബിഎംഎയുടെ ഈസ്റ്റര്‍ വിഷു ആഘോഷം വര്‍ണ്ണാഭമായി. യുവജനങ്ങള്‍ക്കായി യുബിഎംഎ യൂത്ത് പ്ലാറ്റ് ഫോമിന് വര്‍ണ്ണാഭമായ തുടക്കം.കോവിഡിന് മുമ്പ് എല്ലാവർഷവും ആഘോഷിച്ചിരുന്ന യുബിഎംഎയുടെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ ഇക്കുറി അതിഗംഭീരമായി ആഘോഷിച്ചു. മനോഹരമായി അലങ്കരിച്ച ഫില്‍ടണ്‍ കമ്യൂണിറ്റി ഹാളില്‍ യൂബിഎംഎ പ്രസിഡന്റ് ജോൺ ജോസഫ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് നടന്ന വര്‍ണ്ണാഭമായി നടത്തിയ ചടങ്ങില്‍ യൂബിഎംഎ യൂത്തിന് തുടക്കമായി. യുബിഎംഎ യൂത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വിന്‍സ് ജോയ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അന്ന സോണി ജെയിംസും ഏവരേയും സ്വാഗതം ചെയ്തു.

യൂത്ത് വിങ് കോര്‍ഡിനേറ്റര്‍ ജോബിച്ചന്‍ ജോര്‍ജും ബീന മെജോയും ചേര്‍ന്ന് ഏവരേയും സദസ്സിന് പരിചയപ്പെടുത്തി. തുടര്‍ന്ന് നിലവിളക്ക് തെളിയിച്ച് യുബിഎംഎയുടെ യൂത്ത് പ്ലാറ്റ് ഫോം ഉത്ഘാടനം നടത്തി.യുബിഎംഎ യൂത്തിന് വേണ്ടി ഈസ്റ്റര്‍ വിഷു ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ച് പങ്കുവച്ചു. തുടര്‍ന്ന് നടന്ന ആഘോഷരാവിന് യുബിഎംഎയുടെ ആസ്ഥാന ഗായകന്‍ റെജി തോമസിന്റെ നേതൃത്വത്തില്‍ മനോഹരമായ ഗാനമേളയ്ക്ക് തുടക്കം കുറിച്ചു. ഏവര്‍ക്കും ആസ്വാദ്യകരമായ പരിപാടിയാണ് അരങ്ങേറിയത്. യുബിഎംഎ അംഗങ്ങള്‍ തന്നെ പാകം ചെയ്ത കേക്കും വൈനും ഉള്‍പ്പെടെ വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. പിന്നീട് നടന്ന ഡിജെ പാര്‍ട്ടിയില്‍ ഏവരും മതി മറന്ന് ആഘോഷിച്ചു. കോവിഡിന് ശേഷം ഒത്തുകൂടിയ ഡിന്നര്‍ പാര്‍ട്ടിയായതിനാല്‍ തന്നെ കുറച്ചു കാലത്തിന് ശേഷമുള്ള ഒത്തൊരുമിക്കല്‍ ഏവരും ആഘോഷമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുബിഎംഎ സെക്രട്ടറി ബീന മെജോ ഏവര്‍ക്കും നന്ദി പ്രകടിപ്പിച്ചു. യുബിഎംഎ ഭാരവാഹികളും എക്‌സിക്യൂട്ടിവ് അംഗങ്ങളും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായ മാത്യു ചിറയത്ത്, സോണി ജെയിംസ്, ബിജു പപ്പാരില്‍, ജോബിച്ചന്‍ ജോര്‍ജ് ,സെബിയാച്ചന്‍ പൗലോ, ജെയ്ചെറിയാൻ, മെജോ ജോയ്, റെജി തോമസ്, സോണിയ റെജി, ജിജിജോൺ, ബിൻസി ജെയ്, ജോമോൻ, ഷിജുജോർജ്ജ്, തുടങ്ങിയവരുടെ നേതൃത്വത്തില്‍ മുഴുവന്‍ അംഗങ്ങളും സഹകരിച്ച് ചടങ്ങ് ഗംഭീരമാക്കി.