ജെഗി ജോസഫ്

യുബിഎംഎയുടെ പത്താം വാര്‍ഷിക ആഘോഷം അവിസ്മരണീയമായി. വേദിയില്‍ ഗാനമേളയും നൃത്തവും ഒക്കെയായി ആഘോഷിച്ചപ്പോള്‍ അംഗങ്ങള്‍ക്ക് ഇത് അഭിമാനത്തിന്റെയും ആഘോഷത്തിന്റെയും ദിവസമായി മാറി. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ പത്തുവര്‍ഷമായി യുബിഎംഎ പ്രവര്‍ത്തന മികവു കാണിക്കുമ്പോള്‍ ഈ നേട്ടത്തിന് ഓരോ അംഗങ്ങള്‍ക്കും അഭിമാനിക്കാവുന്നതാണ്. ആഘോഷങ്ങള്‍ മാത്രമല്ല ചാരിറ്റി ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഓരോ വര്‍ഷവും മികച്ച മുന്നേറ്റമാണ് യുബിഎംഎ നടത്തുന്നത്. ഈ വാര്‍ഷിക ദിനം ആഘോഷമാക്കിയിരിക്കുകയാണ് അംഗങ്ങള്‍.പത്താം വാര്‍ഷിക ആഘോഷം ചാരിറ്റി ഇവന്റു കൂടിയായി നടത്തുകയായിരുന്നു. വലിയ പങ്കാളിത്തമാണ് പരിപാടിയിലുണ്ടായത്.

യുബിഎംഎ ഡാന്‍സ് സ്‌കൂളിലെ കലാകാരികള്‍ അവതരിപ്പിച്ച വെല്‍ക്കം ഡാന്‍സ് വേദിയെ കീഴടക്കി. പിന്നീട് പത്താം വാര്‍ഷിക ഉത്ഘാടനം വേദിയില്‍ നടന്നു. യുബിഎംഎ പ്രസിഡന്റ് ജോണ്‍ ജോസഫ് ഏവരേയും ആഘോഷരാവിലേക്ക് സ്വാഗതം ചെയ്തു. ബ്രാഡ്‌ലി സ്റ്റോക്ക് കൗണ്‍സിലര്‍ ടോം ആദിത്യ, ബ്രിസ്‌ക പ്രസിഡന്റ് ജാക്‌സണ്‍ ജോസഫ് തുടങ്ങിയവര്‍ മുഖ്യ അതിഥികളായിരുന്നു.വിശിഷ്ടാതിഥികൾക്കൊപ്പം
യുബിഎംഎയുടെ മുൻകാല ഭാരവാഹികൾ നിലവിലെ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ആഘോഷ രാവ് ഉത്ഘാടനം ചെയ്തു. പത്താം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായ കേക്ക് മുറിക്കല്‍ യുബിഎംഎയിലെ മുതിര്‍ന്ന അംഗമായ മാത്യു ചിറയത്ത് നിര്‍വഹിച്ചു.ഉത്ഘാടന പ്രസംഗത്തില്‍ ശ്രീ ടോം ആദിത്യ യുബിഎംഎ ബ്രിസ്റ്റോൾ മലയാളി സമൂഹത്തിന് നൽകിയ മികച്ച സംഭാവനകളെ ഓര്‍മ്മിപ്പിച്ചു. തുടക്കം മുതലേ യുബിഎംഎയുടെ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.യുബിഎംഎയില്‍ നിന്ന് ധാരാളം രാഷ്ട്രീയ നേതാക്കളുണ്ടാകട്ടെ, യുവജനങ്ങള്‍ ഉയര്‍ന്ന നിലയിലേക്ക് വരട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ബ്രിസ്ക പ്രസിഡണ്ട് ജാക്സൺ ജോസഫ് ആശംസകൾ നേർന്നു. UBMA ബ്രിസ്കയ്ക്ക് നൽകുന്ന സേവനങ്ങ ണെ അദ്ധേഹം അനുസ്മരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിന്നീട് ഒരുപിടി പരിപാടികളാണ് വേദിയില്‍ അരങ്ങേറിയത്.ബോളിവുഡ് ഡാന്‍സ്, ബ്രിസ്‌റ്റോള്‍ യുണി സ്റ്റുഡന്റ്‌സിന്റെ ഡാന്‍സ് എന്നിങ്ങനെ വേദിയില്‍ ആവേശം തീര്‍ക്കുന്ന പരിപാടികള്‍ അരങ്ങേറി.

അയര്‍ലന്‍ഡില്‍ നിന്നു എത്തിയ സോള്‍ ബീറ്റ്‌സ് ഒരുക്കിയ ഗാനമേള വലിയ ഓളമാണ് സൃഷ്ടിച്ചത്. പുതുവര്‍ഷം തുടങ്ങിയ ശേഷം നടന്ന ഈ ആഘോഷം ഈ വര്‍ഷം മുഴുവനുമായുള്ള ഊര്‍ജ്ജം നല്‍കുന്ന ഒന്നായി മാറി. അടിപൊളി പാട്ടുകളില്‍ കാണികള്‍ ആഘോഷത്തോടെ കൊണ്ടാടുകയായിരുന്നു.ജിജി ലൂക്കോസ് സൗണ്ട് ആന്‍ഡ് ലൈറ്റ് കൈകാര്യം ചെയ്തു. വേദി ഉണ്ണികൃഷ്ണന്‍ നായര്‍ ഒരുക്കി.ഫോട്ടോ അജി സാമുവലും, വീഡിയോ സബിനും കൈകാര്യം ചെയ്തു. വിഭവ സമൃദ്ധമായ ഡിന്നര്‍ ഒരുക്കി ജിജോ പാലാട്ടി യുബിഎംഎ പരിപാടിയുടെ ആഘോഷത്തിന്റെ ഭാഗമായി.യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡ്‌ വൈസിംഗ്‌ സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സറായിരുന്നു.

യുബിഎംഎ സെക്രട്ടറി ബീന മെജോ ഏവര്‍ക്കും നന്ദി പറഞ്ഞു.  ശ്രീമതി ബിന്‍സി ജെയ്,  , സോണിയ റെജി, ജിജി ജോണ്‍ എന്നിവർ പ്രോഗ്രാം കോഡിനേ റ്റേർസ് ആയിരുന്നു. പ്രസിഡന്റ് ജോണ്‍ ജോസഫ്, സെക്രട്ടറി ബീന മെജോ, ട്രഷറര്‍ ജെയ് ചെറിയാന്‍, വൈസ് പ്രസിഡന്റ് സെബിയാച്ചൻ പാലിമറ്റം , ജോയ്ന്റ് ട്രഷറര്‍ റെജി തോമസ് എക്സിക്യൂട്ടീവ് അംഗങ്ങളായ മാത്യു ചിറയത്ത് , മെജോ ചെന്നേലില്‍,ജോമോന്‍ മാമച്ചന്‍, ബിജു പപ്പാരിൽ , സോണി ജെയിംസ്, ഷിജു അകപ്പടി, ജോബിച്ചന്‍ ജോര്‍ജ് എന്നിവര്‍ പരിപാടിയുടെ മികച്ച വിജയത്തിനായി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു.