വളരെ കുറച്ചു പേര്‍ മാത്രമുള്ള ഒരു ഓഡിറ്റോറിയത്തില്‍ ലക്ചര്‍ നല്‍കേണ്ടി വരിക എന്നാല്‍ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ അക്കാഡമിക്കുകള്‍ക്ക് അത് തൊഴിലിടത്തിലെ ദുരന്തമായിരിക്കുമെന്ന് പറയാറുണ്ട്. എന്നാല്‍ അതിനു അപ്പുറത്തായിരുന്നു ഒരു റസല്‍ ഗ്രൂപ്പ് ലെക്ചറര്‍ക്ക് നേരിടേണ്ടി വന്ന അനുഭവം. 400 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കേണ്ട ലക്ചറിനായി എത്തിയപ്പോള്‍ ഇവര്‍ക്ക് കാണാനായത് ഒഴിഞ്ഞു കിടക്കുന്ന ലക്ചര്‍ ഹാളാണ്. ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റി അക്കാഡമിക്കായ അധ്യാപിക ഒഴിഞ്ഞ ലക്ചര്‍ തീയേറ്ററിന്റെ ചിത്രം പകര്‍ത്തി എല്ലാ അണ്ടര്‍ ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥികള്‍ക്കും മെയില്‍ ചെയ്തു. ചൊവ്വാഴ് വോഗന്‍ ജെഫ്രീസ് ലക്ചര്‍ തീയേറ്ററിലായിരുന്നു സംഭവം.

രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് ലക്ചര്‍ ബഹിഷ്‌കരിച്ചത്. കുട്ടികളുടെ താല്‍പര്യമില്ലായ്മ തന്നെ ഞെട്ടിച്ചെന്ന് ഇമെയില്‍ സന്ദേശത്തില്‍ അധ്യാപിക പറഞ്ഞു. ഡീമിസ്റ്റിഫൈയിംഗ് മാര്‍ക്കിംഗ് ക്രൈറ്റീരിയ ആന്‍ഡ് അസസ്‌മെന്റ് എന്ന വിഷയത്തിലുള്ള ലക്ചര്‍ റീഡിംഗ് വീക്കിലായിരുന്നു നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ ദിവസങ്ങളില്‍ കുട്ടികള്‍ വീടുകളിലേക്ക് പോകുകയായിരുന്നു. ഈ സംഭവത്തെത്തുടര്‍ന്ന് എല്ലാ ക്ലാസുകളിലും രജിസ്റ്ററുകള്‍ ഏര്‍പ്പെടുത്താന്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനിച്ചു. രണ്ടിലേറെത്തവണ ആബ്‌സന്റായാല്‍ വിദ്യാര്‍ത്ഥികള്‍ വെല്‍ഫെയര്‍ ടീമിനെ കാണേണ്ടി വരും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലക്ചറുകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഉയര്‍ന്ന ഗ്രേഡുകള്‍ ലഭിക്കുകയെന്ന് ഒട്ടേറെ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ടെന്ന് ഇമെയില്‍ സന്ദേശത്തില്‍ അധ്യാപിക പറയുന്നു. അതിനാല്‍ ഏഴാമത്തെ ആഴ്ച മുതല്‍ എല്ലാ ക്ലാസുകളിലും രജിസ്റ്ററുകള്‍ നിര്‍ബന്ധമാക്കുകയാണെന്നും സന്ദേശം വ്യക്തമാക്കുന്നു. എന്നാല്‍ ഈ ലക്ചറിനെക്കുറിച്ച് ആര്‍ക്കും അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നാണ് ഒരു വിദ്യാര്‍ത്ഥി ബര്‍മിംഗ്ഹാം ടാബിനോട് പറഞ്ഞത്. റീഡിംഗ് വീക്കില്‍ വിദ്യാര്‍ത്ഥികള്‍ വീടുകളിലായിരിക്കുമ്പോള്‍ ഈ വിധത്തില്‍ ഒരു ലക്ചര്‍ സംഘടിപ്പിച്ചത് യാഥാര്‍ത്ഥ്യ ബോധത്തോടെയല്ലെന്ന് മറ്റൊരു വിദ്യാര്‍ത്ഥിയും പറഞ്ഞു.