തിരക്കഥയുമായി ഉണ്ണി മുകുന്ദനെ സമീപിച്ച യുവതി ഭീഷണിപ്പെടുത്തിയതായി പരാതി. പീഡിപ്പിച്ചെന്ന് പരാതി നല്‍കുമെന്ന എഴുത്തുകാരിയുടെ ഭീഷണിയെ തുടര്‍ന്ന് നടന്‍ പൊലീസില്‍ പരാതി നല്‍കി. തിരക്കഥ വായിച്ച് കേള്‍പ്പിക്കാന്‍ എത്തിയ യുവതി സിനിമയില്‍ അഭിനയിക്കണമെന്നും അല്ലാത്ത പക്ഷം പീഡിപ്പിച്ചതായി പരാതി നല്‍കുമെന്നും അറിയിച്ചത്രെ. പരാതി നല്‍കാതിരിക്കാന്‍ 25 ലക്ഷം രൂപ നല്‍കണമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ താരം പൊലീസിനെ സമീപിക്കുകയായിരുന്നു.

ഓഗസ്തില്‍ ഒറ്റപ്പാലം സ്വദേശിനിയായ ഒരു യുവതി തിരക്കഥ വായിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ ഇടപ്പള്ളിയിലുള്ള ഉണ്ണിമുകുന്ദന്റെ വീട്ടിലെത്തി. എന്നാല്‍ തിരക്കഥ വായിച്ച താരം ഇഷ്ടപ്പെടാത്തതിനാല്‍ അഭിനയിക്കില്ലെന്ന് പറഞ്ഞു. ഇതാണ് യുവതിയെ പ്രകോപിപ്പിച്ചതെന്ന് നടന്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിന്നീട് യുവതി ഉണ്ണിയെ ഫോണില്‍ വിളിക്കുകയും സിനിമയില്‍ അഭിനയിച്ചില്ലെങ്കില്‍ പീഡിപ്പിച്ചതായി കാട്ടി പൊലീസില്‍ പരാതി നല്‍കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ അഭിഭാഷകനെന്ന് പരിചയപ്പെടുത്തി ഒരാള്‍ ഇതിന് ശേഷം ഫോണ്‍ വിളിക്കുകയും പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്നും അല്ലെങ്കില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഭീഷണി മുഴക്കിയതായും നടന്‍ ആരോപിച്ചു.

നേരത്തെ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് പിന്നീട് ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.