പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നോട്ടീസ് അയച്ച് യുപി പോലീസ്. 200 പേര്‍ക്കാണ് ഫിറോസാബാദ് പോലീസ് നോട്ടീസയച്ചിരിക്കുന്നത്. നോട്ടീസ് അയച്ചിരിക്കുന്നവരില്‍ ആറ് വര്‍ഷം മന്‍പ് മരിച്ചയാളുമുണ്ട്. മരിച്ചയാള്‍ക്കും കിടപ്പ് രോഗികള്‍ക്കും മാസങ്ങളായി ചികിത്സയില്‍ കഴിയുന്നവര്‍ക്കും പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.

ആറ് വര്‍ഷം മുമ്പ് 94ാം വയസില്‍ മരിച്ച ബന്നെ ഖാനാണ് പോലീസ് നോട്ടീസ് അയച്ചത്. 90 ഉം 93 ഉം വയസുള്ള രണ്ട് പേര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. 93 വയസുള്ള ഫസ്ഹത്ത് ഖാന്‍ മാസങ്ങളായി കിടപ്പിലാണ്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാകാനും 10 ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെക്കാനുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ന്യൂമോണിയ ബാധിച്ച് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞെത്തിയ സൂഫി അന്‍സാര്‍ ഹുസൈനും പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ഇങ്ങനെ നിരവധി നിരപരാധികള്‍ക്കാണ് ഉത്തര്‍പ്രദേശ് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്.