ലക്നോ: ഒന്നാം വർഷ മെഡിക്കൽ കോളേജ് വിദ്യാർഥികളെ തല മൊട്ടയടിപ്പിച്ച് മാർച്ച് ചെയ്യിച്ച് സീനിയർ വിദ്യാർഥികൾ. ഉത്തർപ്രദേശ് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിലെ 150 ഒന്നാം വർഷം വിദ്യാർഥികളെയാണു സീനിയർ വിദ്യാർഥികൾ റാഗിംഗിന് ഇരയാക്കിയത്. മൊട്ടയടിച്ച ശേഷം വിദ്യാർഥികൾ വരിവരിയായി മാർച്ച് ചെയ്യുകയും സീനിയർ വിദ്യാർഥികളെ സല്യൂട്ട് ചെയ്യുന്നതുമായ മൂന്നു വീഡിയോ ദൃശ്യങ്ങൾ എഎൻഐ വാർത്താ ഏജൻസി പുറത്തുവിട്ടു. വെള്ള കോട്ട് ധരിച്ച വിദ്യാർഥികൾ വഴിയിലൂടെ നടന്നു പോവുന്നതാണ് ആദ്യ വീഡിയോയിലുള്ളത്. രണ്ടാം വീഡിയോയിൽ വിദ്യാർഥികൾ സീനിയർ വിദ്യാർഥികളെ സല്യൂട്ട് ചെയ്യുന്നതു കാണാം. മൂന്നാം വീഡിയോയിൽ വരിവരിയായി നിൽക്കുന്ന കുട്ടികൾക്കികെ ഒരു ഗാർഡും നിൽക്കുന്നതു കാണാം. എന്നാൽ റാഗിംഗ് തടയാൻ ഇയാൾ ഒന്നും ചെയ്യുന്നില്ല എന്നതു വീഡിയോയിൽ വ്യക്തമാണ്. വിഷയം പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ടെന്നും ഉത്തരവാദികളായ സീനിയർ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതായും സർവകലാശാല വൈസ് ചാൻസിലർ ഡോ. രാജ് കുമാർ പറഞ്ഞു. മുൻ മുഖ്യമന്ത്രിമാരായ മുലായം സിംഗ് യാദവിന്റെയും അഖിലേഷ് യാദവിന്റെയും ഗ്രാമമായ സയ്ഫയിലാണു മെഡിക്കൽ കോളജ് സ്ഥിതി ചെയ്യുന്നത്.
Today 150 first year #MBBS students of #SaifaiMedicalCollege in #Etawah were forced to shave their heads and salute their seniors. pic.twitter.com/UCiCgNtNQH
— Kai Greene (@kaigreene22) August 20, 2019
Leave a Reply