ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടൻ പുതിയ കുടിയേറ്റ നയങ്ങൾ കർശനമാക്കിയതിനെ തുടർന്ന് 50,000 വരെ വിദേശ നഴ്സുമാർ രാജ്യം വിടാൻ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. താമസാനുമതി ലഭിക്കാനുള്ള കാലാവധി 5 വർഷത്തിൽ നിന്ന് 10 വർഷമാക്കുന്നതും ഭാഷാ–യോഗ്യതാ മാനദണ്ഡങ്ങൾ കടുപ്പിക്കുന്നതുമായ നടപടികൾ ആരോഗ്യ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഇതിനകം തന്നെ ജീവനക്കാരുടെ കുറവ് കൊണ്ട് നട്ടം തിരിയുന്ന എൻഎച്ച്എസിനെ ഇത് കൂടുതൽ ബുദ്ധിമുട്ടിലാക്കുമെന്നാണ് ആശങ്ക.

പുതിയ നയം മലയാളി നേഴ്സുമാരെയും പ്രതികൂലമായി ബാധിക്കും . കോവിഡ് കാലത്ത് വലിയ ത്യാഗങ്ങളോടെ ബ്രിട്ടനിൽ എത്തിയ നിരവധി മലയാളി നേഴ്സുമാരുടെ ഭാവി അനിശ്ചിതമാണെന്ന ആശങ്കയിലാണ്. കുടുംബങ്ങളെ കൂട്ടിക്കൊണ്ടുവരാനുള്ള സാധ്യത കുറയുന്നതും കുട്ടികളുടെ സഹായം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ 10 വർഷം കഴിയാതെ ലഭിക്കില്ല എന്നതും യുകെയിലെ നേഴ്സിംഗ് ജോലി ആകർഷകമല്ലാതാക്കി എന്നതാണ് പൊതുവെയുള്ള അഭിപ്രായം.

നേഴ്സുമാരിൽ ഭൂരിഭാഗവും സാമ്പത്തിക സുരക്ഷ, കുടുംബ ജീവിതം, ദീർഘകാല കരിയർ എന്നിവ ലക്ഷ്യം വെച്ചാണ് യുകെയിൽ എത്തുന്നത് . എന്നാൽ ഇത്തരം പ്രതീക്ഷകൾ എല്ലാം അസ്ഥാനത്തായതായാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. ആർസിഎൻ സർക്കാർ നടപടികൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് . എന്നാൽ ബ്രിട്ടീഷ് സർക്കാർ കുടിയേറ്റം നിയന്ത്രിക്കാൻ കർശനമായ നടപടികളുമായി മുന്നോട്ടുപോകുകയാണ് . എന്നാൽ ഈ വിഷയത്തിൽ പൊതുചർച്ച ഉടൻ ആരംഭിക്കുമെന്ന് മാത്രമാണ് സർക്കാരിന്റെ പ്രതികരണം.











Leave a Reply