മലയാളസിനിമയിലെ അതിമനോഹരമായ സിനിമകളില്‍ ഒന്നാണ് മിഥുനം. എന്നാല്‍ ആദ്യകാലത്ത് പ്രേക്ഷകശ്രദ്ധ തീരെ ലഭിക്കാതെ പോയ ചിത്രം ആയിരുന്നു മിഥുനം.  ആ കാലത്ത്  മലയാള സിനിമയിലെ കിരീടം വയ്ക്കാത്ത രാഞ്ജിയായിരുന്ന ഉര്‍വശിയായിരുന്നു ചിത്രത്തിലെ നായിക. ചിത്രം റിലീസ് ചെയ്യുന്നതിനു മുമ്പ് ഉര്‍വശി നടത്തിയ ചില തുറന്നു പറച്ചിലുകള്‍ മിഥുനത്തെ പ്രേക്ഷകരില്‍ നിന്ന് അകറ്റി എന്നു പറയുപെടുന്നു.

വിവാഹത്തിനുമുമ്പും വിവാഹത്തിനു ശേഷവുമുള്ള പ്രണയമായിരുന്നു മിഥുനത്തിന്റെ ഇതിവൃത്തം. നായകനായി എത്തിയത് മോഹന്‍ലാലും നായികയായി ഉര്‍വശിയുമായിരുന്നു. ശ്രീനിവാസന്‍ രചനയും പ്രിയദര്‍ശനന്‍ സംവിധാനവും നിര്‍വഹിച്ചിരുന്ന ചിത്രത്തില്‍ സുലോചന എന്ന നായിക കഥപാത്രത്തെ അവതരിപ്പിച്ച ഉര്‍വശി ഒരു സിനിമവാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചില തുറന്നു പറച്ചിലുകള്‍ നടത്തി എന്നു പറയുന്നു. അത് പ്രേക്ഷകരെ സിനിമ കാണുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചത്രെ

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘മിഥുനം എന്നത് ഒരു നല്ല സിനിമയാണ്. ലാലേട്ടനോടും, ശ്രീനിയേട്ടനോടും, പ്രിയനോടും ഒക്കെ വളരെ ബഹുമാനവും, സ്‌നേഹവും ഒക്കെയുണ്ട്. പക്ഷെ, ഒരു കാര്യം പറയാതെ വയ്യ. എന്റെ കഥാപാത്രമായ ‘സുലോചന’യോട് എനിക്ക് ഒട്ടും മമത തോന്നുന്നില്ല. എനിക്ക് തീരെ താല്‍പ്പര്യമില്ലാത്ത ഒരു കഥാപാത്രമായിരുന്നു അത്. ഒരിക്കലും യോജിക്കാന്‍ കഴിയാത്ത, കൃത്രിമ ജീവിത സാഹചര്യങ്ങളായിരുന്നു ആ ചിത്രത്തില്‍ സുലോചനയുടേത്.അതെന്താ ആ ഭര്‍ത്താവിന് അത്രെയേറെ തിരക്ക്? സ്വന്തം ഭാര്യയെ തീരെ ശ്രദ്ധിക്കാന്‍ കഴിയാത്ത ആളുകള്‍ കല്യാണം കഴിക്കാന്‍ പാടില്ല. ഭര്‍ത്താവിനെ അളവില്‍ കവിഞ്ഞ് സ്‌നേഹിക്കുന്ന ഒരു ഭാര്യയാണ് സുലോചന. അവള്‍ പ്രതീക്ഷിക്കുന്ന അത്രയും വേണ്ട, തിരികെ ഒരു പൊടി സ്‌നേഹമെങ്കിലും അയാള്‍ക്ക് കൊടുക്കാം. പക്ഷെ, അതൊന്നും നടന്നില്ല എന്ന് മാത്രമല്ല, സ്‌നേഹം കാണിക്കുന്നത് ഒരു കുറ്റമാണെന്നു പോലും സിനിമയില്‍ പറയുന്നുണ്ട്.

‘മിഥുനം’ എന്ന സിനിമയുമായി ബന്ധപ്പെട്ടവര്‍ക്ക് എന്നോട് ദേഷ്യം തോന്നിയാലും, ഇല്ലെങ്കിലും ഞാന്‍ എന്റെ അഭിപ്രായം തുറന്നു പറയും. അത് എന്റെ ശീലമാണ്. ആരെയും വിഷമിപ്പിക്കണം എന്ന് മനപ്പൂര്‍വ്വം ആഗ്രഹമില്ല.’ ഉര്‍വശിയുടെ ഈ തുറന്നു പറച്ചില്‍ ചിത്രത്തെ നെഗറ്റീവായി ബാധിച്ചു എന്നു പറയുന്നു. പ്രിയനും കൂട്ടര്‍ക്കും ഉര്‍വ്വശിയുടെ ഈ തുറന്നു പറച്ചിലില്‍ ഏറെ ദു:ഖമുണ്ടായെങ്കിലും, ഒരു കലാകാരിക്ക് തന്റെ അഭിപ്രായങ്ങള്‍ പറയാനുള്ള അവകാശം ഉണ്ടെന്ന പരിഗണനയില്‍ ക്ഷമിച്ചു. പക്ഷേ ചിത്രത്തിന്റെ പരാജയത്തില്‍ ഇതും ഒരു കാരണമായോ എന്ന് ചിന്തിക്കാത്തവരില്ല. കാരണം അക്കാലത്ത് സിനിമാവാരികകള്‍ക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം അത്രത്തോളം വലുതായിരുന്നു