ന്യൂസ് ഡെസ്ക് മലയാളം യുകെ
യുക്രൈൻ-റഷ്യ യുദ്ധം നടക്കുന്നതിനിടെ യുകെയുടെ ആകാശത്തിൽ യുഎസ് എയർഫോഴ്സിൻെറ ബി-52 ബോംബറുകൾ കണ്ടെത്തി. “ഡ്രാഗൺ ലേഡി” എന്ന് വിളിപ്പേരുള്ള ചാരവിമാനം തൻെറ ദൗത്യം പൂർത്തിയാക്കിയതിനുശേഷം യുകെ റാഫ് ബേസിൽ ഇറങ്ങി മണിക്കൂറുകൾക്ക് ശേഷമാണ് സംഭവം. 8 എൻജിനുകളും 176 ടൺ ഭാരവുമുള്ള 2 യുഎസ് ബി-52 എയർഫോഴ്സ് രാത്രി പതിനൊന്നരയോടെ സ്‌റ്റോർനോവേയ്‌ക്ക് മുകളിലൂടെ ഒന്നിനുപുറകെ ഒന്നായി പറക്കുന്നതാണ് ആദ്യം ട്രാക്ക് ചെയ്‌തത്. കോൾ സൈനുകൾ ഒന്നും തന്നെ ഇല്ലാതെ പറന്ന ജെറ്റ് വിമാനങ്ങൾ പിന്നീട് ബെൽറ്റിന് മുകളിലൂടെ 27,000 അടി ഉയരത്തിലും 428 മൈൽ വേഗത്തിലുമാണ് കടന്നുപോയത്.
ഗ്ലോബൽ ഫ്ലൈറ്റ് ട്രാക്കിംഗ് സർവീസായ ഫ്ലൈറ്റ് റാഡാർ24 ഫോർട്ട് വില്യമിന് വടക്കുള്ള ലോച്ചെബർ ഏരിയയിലെ ലോച്ച് ആർക്കൈഗിന് മുകളിലുള്ള സ്കോട്ടിഷ് വ്യോമാതിർത്തിയിൽ പിന്നീട് വിമാനങ്ങൾ പ്രത്യക്ഷപ്പെട്ടതായി കണ്ടെത്തി.1950-കൾ മുതൽ പ്രവർത്തിക്കുന്ന ദീർഘദൂര സ്ട്രാറ്റജിക് ബോംബറുകൾ ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയൻ സമയമുള്ള വ്യോമഗതാഗത പട്രോളിംഗിനായി യുഎസ് ആണവ പ്രതിരോധത്തിൻെറ ഒരു ഘടകമായി ഉപയോഗിക്കുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് ചാരവിമാനമായ ഡ്രാഗൺ ലേഡി ഗ്ലൗസെസ്റ്റർഷെയറിലെ റാഫ് ഫെയർഫോർഡിൽ ഇറങ്ങിയത്. 70,000 അടി ഉയരത്തിൽ പറക്കാനും ചിത്രങ്ങൾ പകർത്താനും സിഗ്നലുകൾ ഇന്റലിജൻസ് തടസ്സപ്പെടുത്താനും കഴിവുള്ള ഡ്രാഗൺ ലേഡി പറക്കാൻ ഏറ്റവും പ്രയാസമുള്ള വിമാനങ്ങളിൽ ഒന്നാണെന്ന് പൈലറ്റുമാർ പറയുന്നു.
ഉയർന്ന ഉയരത്തിൽ പറക്കുന്നതിനാൽ പൈലറ്റുമാർ കംപ്രഷൻ സ്യൂട്ടുകൾ ധരിക്കണം, ലാൻഡ് ചെയ്യുമ്പോൾ ഒരു ചക്രത്തിൽ ഇറങ്ങുന്നതിനായി ഒരു സഹ പൈലറ്റിൻെറ ആശ്രയവും വേണം. യു-2 ചാരവിമാനം ഓപ്പറേഷന്റെ ഭാഗമാണോ എന്നറിയില്ലെങ്കിലും, യുക്രൈനിലെ പ്രതിസന്ധി ഘട്ടത്തിൽ വിമാനത്തിന്റെ സാന്നിധ്യം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. നിരായുധമായ ചാരവിമാനങ്ങളെ അംഗരാജ്യങ്ങളുടെ മുഴുവൻ പ്രദേശത്തും ദൗത്യങ്ങൾ നടത്താൻ അനുവദിക്കുന്ന കരാറായ ഓപ്പൺ സ്കൈസ് ഉടമ്പടി പ്രകാരം യുഎസും അതിന്റെ സഖ്യകക്ഷികളും പണ്ടേ നിരീക്ഷണ വിമാനങ്ങൾ ഉപയോഗിച്ചുവരുന്നു.
Leave a Reply