ബെയ്ജിങ്: ലോകം മറ്റൊരു യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്കയുമായി ചൈന. ഉത്തര കൊറിയയും അമേരിക്കയും തമ്മില്‍ ഏത് നിമിഷവും ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്നാണ് ചൈനയുടെ മുന്നറിയിപ്പ്.
അമേരിക്കന്‍ മുന്നറിയിപ്പുകളെ അവഗണിച്ച് അണുപരീക്ഷണം നടത്താനുള്ള ഉത്തരകൊറിയയുടെ നീക്കം ഒരു യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നാണ് ചൈനയുടെ നിഗമനം.
സൈനിക നീക്കം ആര്‍ക്കും ഗുണം ചെയ്യില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ഉത്തര കൊറിയ്ക്കെതിരായ യുദ്ധത്തില്‍ ആരും വിജയിക്കില്ല എന്നും വിദേശ കാര്യമന്ത്രിയെ ഉദ്ധരിച്ച് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
ആണവപരിപാടികള്‍ നിര്‍ത്തിവെക്കണമെന്നും ചൈന ഉത്തരകൊറിയയോട് ആവശ്യപ്പെട്ടു. അമേരിക്കന്‍ മുന്നറിയിപ്പുകളേയും ഉപരോധങ്ങളേയും മറികടന്നാണ് ഉത്തര കൊറിയ ആറാം വട്ടവും അണുപരീക്ഷണത്തിന് തയാറെടുത്തിരിക്കുന്നത്.
മേഖലയെ ആണവമുക്തമാക്കുന്നതിനായി ചര്‍ച്ചയിലൂടെ ഒരു പരിഹാരം എന്ന ചൈനയുടെ നിര്‍ദേശം എങ്ങുമെത്തിയിട്ടില്ല. ചര്‍ച്ചയിലൂടെ പരിഹാരമുണ്ടാകണം. അല്ലാതെ സൈന്യത്തിന് പ്രശ്നം പരിഹരിക്കാന്‍ കഴിയില്ല-ചൈനീസ് വിദേശ കാര്യമന്ത്രി വാങ് യീ പറഞ്ഞു.
വീണ്ടുമൊരു പ്രകോപനം വച്ചുപൊറുപ്പിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമായിരുന്നു. സൈനിക നടപടിക്കൊരുങ്ങിയാല്‍ അമേരിക്കയെ തകര്‍ത്തുകളയുമെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിങ് ജോംങ് ഉന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Leave a Reply