ഷെറിന്‍ കാണാതായ കേസില്‍ പുതിയ മൊഴിയുമായി വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസ്. നിര്‍ബന്ധിച്ചു പാല്‍ കുടിപ്പിച്ചപ്പോഴാണു ഷെറിന്‍ മരിച്ചതെന്നാണു വെസ്‌ലി മൊഴി നല്‍കിയിരിക്കുന്നത്. ശ്വാസംമുട്ടിയാണു കുട്ടി മരിച്ചത്. പാല്‍ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നും വെസ്‌ലി മൊഴി നല്‍കി. പുതിയ മൊഴിയെത്തുടര്‍ന്നു വെസ്‌ലിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലു കുടിക്കാത്തതിനു പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നാണു ആദ്യമൊഴി. അന്നു വെസ്!ലിയെ അറസ്റ്റു ചെയ്‌തെങ്കിലും ജാമ്യത്തില്‍ വിട്ടിരുന്നു. വീടിന് ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടയില്‍നിന്നു കണ്ടെടുത്ത മൃതദേഹം ഷെറിന്റെതാണെന്ന് ഉറപ്പായ സാഹചര്യത്തിലാണു വെസ്!ലി മാത്യൂസ് മൊഴി മാറ്റിയത്. കുട്ടിയെ ക്രൂരമായി പരുക്കേല്‍പ്പിച്ചു എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണു ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഡള്ളാസില്‍ കാണാതായ മൂന്നു വയസുകാരി പെണ്‍കുട്ടി ഷെറിന്‍ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് വളര്‍ത്തച്ഛന്‍ വെസഌ മാത്യൂസി (37) നെ അറസ്റ്റു ചെയ്തു. ഇയാളുടെ ഉപദ്രവത്തെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ നല്‍കിയ മൊഴിയും പിന്നീട് പറഞ്ഞുതുമായി വൈരുദ്ധ്യം തോന്നിയിരുന്നു. ഇയാളുടെ പുതിയ മൊഴി എന്താണെന്ന കാര്യം പോലീസ് വെളിപ്പെടുത്തിയില്ല. വെസ്ലി മാത്യുവിന്റെ കാറില്‍നിന്ന് ലഭിച്ച ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിച്ച പോലീസിന് കുട്ടിയുടേത് കൊലപാതകമാണെന്ന സൂചന ലഭിച്ചിരുന്നു. കുട്ടിയെ വീടിനു പുറത്തുനിര്‍ത്തിയതിന്റെ പേരില്‍ വെസഌ മാത്യൂസിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ബിഹാറിലെ സന്നദ്ധസംഘടനയായ മദര്‍ തെരേസ അനദ് സേവാ സന്‍സ്താനില്‍നിന്ന് ദത്തെടുത്ത കുട്ടിയാണ് ഷെറിന്‍. കഴിഞ്ഞവര്‍ഷം ജൂണ്‍ 23നാണ് എറണാകുളം സ്വദേശിയായ വെസഌ മാത്യുവും കുടുംബവും കുട്ടിയെ ദത്തെടുത്തത്. ഒക്ടോബര്‍ ഏഴ് ശനിയാഴ്ചയാണ് ഷെറിനെ കാണാതായത്. അമേരിക്കന്‍ സമയം തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് പാല്‍ കുടിക്കാന്‍ വിസമ്മതിച്ച കുഞ്ഞിനെ ശിക്ഷിക്കാന്‍ വീടിന് പിന്നാമ്പുറത്തുള്ള ഒരു മരത്തിന്റെ കീഴെ കൊണ്ടുനിര്‍ത്തിയെന്നും 15 മിനിറ്റ് കഴിഞ്ഞ് ചെന്നു നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ലെന്നുമാണ് പിതാവ് വെസഌ മാത്യൂസ് റിച്ചാര്‍ഡ്‌സണ്‍ പോലീസിനോട് പറഞ്ഞിരുന്നത്.
Leave a Reply