യുഎസ് പ്രസിഡന്റ് ഡോണൾ‌ഡ് ട്രംപ് ഇന്ത്യാ സന്ദർശനത്തിന് എത്തിനിരിക്കെ ബാഹുബലിയുമായി സ്വാഗതമൊരുക്കി സോഷ്യൽ മീഡിയ. ‘ബാഹുബലി’ സിനിമയിലെ നായകന് ട്രംപിന്റെ മുഖം ചേർത്തുവെച്ചുകൊണ്ടുള്ള വിഡിയോ ആണ് നവമാധ്യമങ്ങളിൽ തരംഗമാവുന്നത്. ബാഹുബലിയായി ട്രംപ് എത്തുമ്പോൾ പത്നി ദേവസേനയായി ട്രംപിന്റെ ഭാര്യ മെലാനിയയും വിഡിയോയിലുണ്ട്.

ഇവർക്ക് പുറമെ ട്രംപിന്‍റെ മക്കളായ ഇവാങ്കയും ട്രംപ് ജൂനിയറും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമെല്ലാം സോഷ്യൽ മീഡിയ ബാഹുബലിയിൽ താരങ്ങളാകുന്നുണ്ട്. ബാഹുബലി കാലകേയൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പുരോഗമിക്കുന്ന പാട്ടിൽ ട്രംപ് യുദ്ധത്തിനിറങ്ങുന്നതും എതിരാളികളെയൊന്നാകെ വെട്ടിവീഴ്ത്തുന്നതും വിഡിയോയിലുണ്ട്.

അതേസമയം, വീഡിയോയുടെ മറ്റൊരു പ്രത്യേക യുഎസ് പ്രസിഡന്റ് ഉൾപ്പെടെ ഇത് പങ്കുവച്ചെന്നതാണ്. തന്റെ ട്വിറ്റർ അക്കൗണ്ടിൽ വീഡിയോ റീ ട്വീറ്റ് ചെയ്യുകയായിരുന്നു ട്രംപ്. ‘ഇന്ത്യയിലെ സുഹൃത്തുക്കളോടൊപ്പം ചേരുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്’ എന്ന അടിക്കുറിപ്പോടെ ട്രംപ് വീഡിയോ പങ്കുവയ്ക്കുന്നത്.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ