ഒരിക്കല്‍ വിന്‍ഡീസ് ക്രിക്കറ്റില്‍ ബൗളറാകാന്‍ മോഹിച്ചിരുന്ന താരം ഇപ്പോള്‍ ഇതിഹാസ മത്സരമായ ആഷസ് ക്രിക്കറ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയെ പരിശീലിപ്പിക്കുകയാണ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്.
കളിക്കാര്‍ക്ക് വിക്കറ്റിനിടയിലെ ഓട്ടത്തിലുള്ള പിഴവുകള്‍ പരിഹരിക്കാനാണ് എസിബി വേഗരാജാവിന്റെ സഹായം തേടിയിരിക്കുന്നത്. സിഡ്‌നിയില്‍ താരം ഓസ്‌ട്രേലിയന്‍ ടീമംഗങ്ങള്‍ക്ക് ഓട്ടത്തിന്റെ ചില ടിപ്‌സുകള്‍ പറഞ്ഞുകൊടുക്കുകയും ഓസീസ് താരങ്ങള്‍ അത് പരിശീലിക്കുകയും ചെയ്തു. ഓസ്‌ട്രേലിയന്‍ താരങ്ങള്‍ റണ്‍സിനായി ഓടുമ്പോള്‍ കുതിപ്പിന്റെ തുടക്കം തന്നെ വേഗതയില്ലാതെയാണെന്നും ഇത് മെച്ചപ്പെടുത്തിയാല്‍ അത് കളിക്കാര്‍ക്ക് ഗുണമാകുമെന്നും വേഗതാരം പറഞ്ഞു.
ആഗസ്റ്റില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പിന് ശേഷം വിരമിച്ച ബോള്‍ട്ട് ബാറ്റിംഗിന് ശേഷമുള്ള ഓട്ടവുമായി ബന്ധപ്പെട്ട് ഒട്ടേറെ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു. വ്യാഴാഴ്ച ബ്രിസ്‌ബേനില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന് മുമ്പായി ബോള്‍ട്ടിന്റെ ടിപ്‌സ് കൂടുതല്‍ ഗുണം ചെയ്യുമെന്ന് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ പീറ്റര്‍ ഹാന്‍സ്‌കോംബും പറയുന്നു.
100,200 മീറ്ററുകളിലായി എട്ട് ഒളിമ്പിക്‌സ് മെഡലുകളും ലോക റെക്കോര്‍ഡും പേരിലുള്ള ബോള്‍ട്ട് വിരമിച്ച ശേഷം ഫുട്‌ബോള്‍ താരമാകാനുള്ള ഒരുക്കത്തിലാണ്. ഫുട്‌ബോള്‍ പരിശീലനത്തിനായി ജര്‍മ്മന്‍ ബുണ്ടാസ് ലിഗയിലെ ബോറൂഷ്യ താരത്തെ ക്ഷണിച്ചിരിക്കുകയാണ്. ലോകചാമ്പ്യന്‍ഷിപ്പിനിടയില്‍ കിട്ടിയ പരിക്കിനെ അതിജീവിച്ചെത്തിയിരിക്കുന്ന താരം പരിശീലനം വീണ്ടും തുടങ്ങിയിട്ടുണ്ട്.
Leave a Reply