ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു സ്കറിയക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാധ്യമങ്ങൾക്ക് മുമ്പിലെത്തിയ റോമോയുടെ വാദങ്ങളെ തള്ളി ഷാജുവിന്റെ വാക്കുകൾ. ഒരു സ്വകാര്യ ചാനൽ ചർച്ചയ്‌ക്കിടെയായിരുന്നു ജോളിക്കെതിരെ ഷാജു പ്രതികരിച്ചത്. അമ്മയ്ക്ക് ഒരു സംരക്ഷണമാകുമല്ലോ എന്നോര്‍ത്താണ് ഷാജുവിനെ വിവാഹം കഴിക്കാന്‍ തങ്ങള്‍ സമ്മതിച്ചതെന്നായിരുന്നു റോമോ പറഞ്ഞത്. ക്രൈംബ്രാഞ്ച് അമ്മയെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയപ്പോള്‍ സിനിമയ്ക്ക് പോയ ആളാണ് ഷാജുവെന്നും അമ്മയ്ക്ക് ഒറ്റയ്ക്ക് കൃത്യം ചെയ്യാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും നിരപരാധിയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍‌ ഷാജു നടത്തുന്നതെന്നും റോമോ ആരോപിച്ചിരുന്നു.

എന്നാല്‍ റോമോയുടെ വാദങ്ങളെല്ലാം ഷാജു തള്ളി. തന്‍റെ ഭാര്യ സിലി മരിക്കുന്നതിന് മുന്‍പ് തന്നെ ജോളി തന്നോട് താത്പര്യം കാണിച്ചിരുന്നുവെന്ന് ഷാജോ പറഞ്ഞു. സിലി മരിച്ച് കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഒരു ദിവസം ജോളി തന്നെ ഫോണില്‍ വിളിച്ചത്. സ്കൂളില്‍ പോകും വഴി വീട്ടില്‍ വരണമെന്നും അത്യാവശ്യമായി ഒരു കാര്യം പറയാന്‍ ഉണ്ടെന്നുമായിരുന്നു പറഞ്ഞത്. ഇത് പ്രകാരം താന്‍ വീട്ടില്‍ പോയപ്പോഴാണ് വിവാഹക്കാര്യത്തെ കുറിച്ച് പറഞ്ഞത്. നമ്മള്‍ വിവാഹം കഴിക്കണമെന്ന് സിലിയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ജോളി പറഞ്ഞു. എന്നാല്‍ അത്തരമൊരു കാര്യം തനിക്ക് അപ്പോള്‍ ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല.

ആറ് മാസമോ ഒരു വര്‍ഷമോ കഴിഞ്ഞാല്‍ മാത്രമേ തനിക്ക് അതേ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയൂവെന്ന മറുപടിയാണ് താന്‍ നല്‍കിയതെന്നും ഷാജു പറയുന്നു. ജോളിയുമായി തനിക്ക് വിവാഹത്തിന് മുന്‍പ് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ തുടക്കം മുതല്‍ തന്നെ തന്നോട് താത്പര്യം കാണിച്ചുവെന്ന് ഷാജു ആരോപിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സിലി മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് ഞങ്ങള്‍ പനമരത്ത് ഒരു കല്യാണത്തിന് പോയിരുന്നു. അന്ന് ജോളിയുടെ കാറിലാണ് ഞങ്ങള്‍ പോയത്. അന്ന് അവര്‍ തന്നോട് അടുത്ത് ഇടപഴകാന്‍ ശ്രമിക്കുകയായിരുന്നു. സിലിയുടെ മരണ ശേഷം മൃതദേഹത്തില്‍ അന്ത്യചുംബനം നടത്താന്‍ താന്‍ ശ്രമിച്ചപ്പോള്‍ ജോളിയും ഇടിച്ച് കയറി. ഇതിന്‍റെ ഫോട്ടോകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആല്‍ബമാക്കിയപ്പോള്‍ ജോളിയുടെ സാന്നിധ്യമുള്ള ഫോട്ടോകള്‍ താന്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു. അത്രമാത്രം അസ്വസ്ഥത ഉണ്ടാക്കുന്നവയായിരുന്നു അത്.

ജോളിയെ വിവാഹം കഴിക്കുന്നത് പിന്നീട് സംസാരിച്ചപ്പോള്‍ സിലിയുടെ സഹോദരന്‍ സോജോ അടക്കമുള്ളവര്‍ അതിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്.ഷാജുവിന്‍റെ ഭാര്യ സിലി മരിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് ഷാജു ജോളിയെ വിവാഹം കഴിച്ചത്. തനിക്ക് നേരെ ജോളിയുടെ മകന്‍ റോമോ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അത്ഭുതപ്പെടുത്തുന്നുവെന്നും ഷാജു പറഞ്ഞു.