കൊട്ടാ‌രക്കര: ഉത്ര കൊലപാതക കേസ് പുതിയ വഴിത്തിരിവിലേക്ക്. ഉത്രകൊല്ലാനുണ്ടായ കാരണം വ്യക്തമാക്കിയിരിക്കുകയാണ് പോലീസ്. ഉത്രയും സൂരജും വിവാഹമോചനത്തിന്റെ വക്കിലായിരുന്നുവെന്നും പാമ്പിനെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്തിയതിനു പിന്നിൽ വിവാഹമോചനക്കേസ് ഒഴിവാക്കി സ്വത്ത് സംരക്ഷിക്കാനുള്ള ശ്രമമെന്നു സൂചനയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ചോദ്യം ചെയ്യലിൽ സൂരജ് ഇക്കാര്യം സമ്മതിച്ചുവെന്നാണ് റിപ്പോർട്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2018 മാർച്ച് 26 നായിരുന്നു വിവാഹം. വിവാഹശേഷം സൂരജ് ഉത്രയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായാണു വിവരം. മൂന്നര മാസത്തിനു ശേഷം കലഹം തുടങ്ങി. കഴിഞ്ഞ ജനുവരിയിൽ സൂരജും ഉത്രയും തമ്മിൽ അടൂരിലെ വീട്ടിൽ വഴക്കുണ്ടായി. വിവരം അറിഞ്ഞ് ഉത്രയുടെ പിതാവ് വിജയസേനനും സഹോദര പുത്രൻ ശ്യാമും അടൂരിലെത്തി. ഉത്രയെ വീട്ടിലേക്കു കൊണ്ടുപോവുകയാണെന്നും വിവാഹമോചനം വേണമെന്നും പറഞ്ഞിരുന്നു. വിവാ​ഹമോചനത്തിലേക്ക് എത്തിയാൽ സ്ത്രീധനത്തുക മുഴുവൻ തിരികെ നൽ‌കേണ്ടി വരുമെന്നതിനാൽ സൂരജ് വിവാഹമോചനത്തിനു തയാറായില്ല. 96 പവൻ, 5 ലക്ഷം രൂപ, കാർ, പിതാവിനു നൽകിയ 3.25 ലക്ഷം രൂപയുടെ പിക്കപ് ഓട്ടോ എന്നിവയും തിരികെ നൽകേണ്ടി വരുമെന്നതായിരുന്നു കാരണം. തുടർന്നാണ് ഉത്രയെ കൊലപ്പെടുത്തുന്നതിനു സൂരജ് ശ്രമം തുടങ്ങിയതെന്നു പൊലീസ് പറയുന്നു.