റജി നന്തികാട്ട് ( പി. ആർ. ഒ, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ )

യുക്മയുടെ പ്രമുഖ റീജിയനായ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ ഈ വർഷത്തെ റീജിയണൽ കലാമേള ഒക്ടോബർ 26 ശനിയാഴ്ച രാവിലെ ഒൻപതു മണി മുതൽ എസ്സെസ്സിലെ റെയ്‌ലിലുള്ള സ്വെയൻ പാർക്ക് സ്കൂളിൽ നടത്തപ്പെടുന്നു. നവംബർ രണ്ടാം തിയതി നടക്കുന്ന നാഷണൽ കലാമേളയ്ക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന റീജിയണൽ കലാമേള യുക്മയുടെ പ്രധാന റീജിയണൽ കലാമേളകളിൽ ഒന്നായിരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുക്മയുടെ ജനകീയ പരിപാടികളായ റീജിയൻ കലാമേളകളും നാഷണൽ കലാമേളയും ജനകീയ പങ്കാളിത്വത്തിലും സംഘാടക മികവിലും മുന്നിൽ നില്‌ക്കുന്ന ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ 2019 ലെ കലാമേളയുടെ വിജയത്തിനായി അംഗഅസോസിയേഷനുകൾ സജീവമായി പങ്കെടുക്കണമെന്നും പരമാവധി മത്സരാർത്ഥികളെ പങ്കെടുപ്പിച്ചു കലാമേള വിജയപ്രദമാക്കണമെന്നും റീജിയൻ പ്രസിഡന്റ് ബാബു മങ്കുഴിയിലും സെക്രെട്ടറി സിബി ജോസഫും സംയുക്ത പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

കലാമേളയുടെ സുഗമമായ നടത്തിപ്പിനായി റീജിയണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ ഒക്ടോബർ6 ആം തീയതിയോടെ നിലവിൽ വരും. അസോസിയേഷനിൽ നിന്നുള്ള മത്സരാർത്ഥികളുടെ പേര് വിവരങ്ങൾ, മത്സര ഇനം, പ്രായം എന്നിവ അസോസിയേഷൻ ഭാരവാഹികൾ റീജിയണൽ സെക്രട്ടറിക്ക് അയച്ചു കൊടുക്കേണ്ടതാണ്. . കലാമേളയുടെ കൂടുതൽ വിവരങ്ങൾക്ക് റീജിയൻ പ്രസിഡണ്ട് ബാബു മങ്കുഴിയിൽ (07793122621 ), റീജിയൻ സെക്രട്ടറി സിബി ജോസഫ് ( 07563544588 ) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
കലാമേള നടക്കുന്ന വേദിയുടെ വിലാസം.

Sweyne Park School
Sir Walter Raleigh Drive
Rayleigh, Essex, SS6 9BZ