ഷിബു മാത്യൂ
മൂന്നാമത് യുക്മ കേരളപൂരം വള്ളംകളി തോമസ്സ് കുട്ടി ഫ്രാന്‍സീസ്സ് നയിച്ച ലിവര്‍പൂള്‍ ജവഹര്‍ തായംങ്കരി കിരീടം നിലനിര്‍ത്തി. തുടര്‍ച്ചയായ രണ്ടാം തവണയാണ് ജവഹര്‍ തായംങ്കരി കിരീടം ചൂടുന്നത്.
ബാബു കളപ്പുര നയിച്ച കവന്ററി കായിപ്പുറം ടീം രണ്ടാം സ്ഥാനത്തെത്തി.
ലിജോ ജോണ്‍ നയിച്ച നോട്ടിംഹാം കിടങ്ങറ ടീം മൂന്നാം സ്ഥാനത്തും
മാത്യൂ ചാക്കോ നയിച്ച SMA സാല്‍ഫോഡ് പുളിംകുന്ന് ടീം നാലാം സ്ഥാനത്തെത്തി. മാന്‍വേഴ്‌സ് തടാകത്തിനെ പുളകമണിയിച്ച അത്യന്തം വാശിയേറിയ ഫൈനല്‍ മത്സരം കാണാന്‍ യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനാളുകള്‍ ആര്‍പ്പുവിളികളോടെ തടാക കരയില്‍ തടിച്ചുകൂടിയിരുന്നു. നെഹ്രുട്രോഫി വള്ളംകളിയെ ഓർമ്മിപ്പിക്കുന്ന മത്സരാവേശത്തിനൊടുവിൽ ഇഞ്ചോടിഞ്ച് പൊരുതിയാണ് നാലു വള്ളങ്ങളും മത്സരത്തിൽ മുന്നേറിയത്. നാലു വള്ളങ്ങളും ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് ഫിനീഷ് ചെയ്തതും. വിധികര്‍ത്താക്കളെ വിഷമത്തിലാക്കിയ ഫിനീഷിംഗായിരുന്നു നടന്നത്.
വള്ളം കളിയിലെ രണ്ടാം സ്ഥാനക്കാരായ കവെൻട്രി, മൂന്നാം സ്ഥാനക്കാരായ നോട്ടിങ്ഹാം എന്നിവർ യഥാക്രമം..
ഒടുവില്‍ ഇലക്ട്രോണിക് സംവിധാനങ്ങളുടെ സഹായത്തോടെയാണ് വിജയിയെ തെരഞ്ഞെടുത്തത്. പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ യുക്മയുടെ കേരളപ്പൂരത്തിന് വളരെ വലിയ ജനപിന്തുണയാണ് ലഭിച്ചത്. പൂരത്തിനോട് അനു:ബന്ധിച്ച് മെഗാ തിരുവാതിരയും നടന്നു. നൂറില്‍പ്പരം സ്ത്രീകളാണ് മെഗാ തിരുവാതിരയില്‍ പങ്കു ചേര്‍ന്നത്. കേരളപ്പൂരത്തിനോട് അനുബന്ധിച്ച് സ്ത്രീകളുടെ വളളംകളി പ്രദര്‍ശന മത്സരവും നടത്തിയിരുന്നു. തുടര്‍ന്ന് സമാപന സമ്മേളനം നടന്നു. വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു. 8.30 ന് പരിപാടികള്‍ അവസാനിച്ചു.
Leave a Reply