യുക്മയുടെ ഏറ്റവും വലിയ റീജിയനായ സൗത്ത് ഈസ്റ്റ് റീജിയന്റെ ഈ വർഷത്തെ റീജിയണൽ കലാമേള ഒക്ടോബർ 26 ശനിയാഴ്ച ക്രോയ്ഡോണിൽ വച്ചു നടക്കും. ക്രോയ്ഡോണ് സമീപം സട്ടനിലെ വാലിങ്ടൺ ഗേൾസ് ഹൈ സ്കൂൾ ആണ് കലാമേളയുടെ വേദിയായി റീജിയണൽ കമ്മറ്റി തെരഞ്ഞെടുത്തിരിക്കുന്നത്. നവംബർ രണ്ടാം തിയതി നടക്കുന്ന നാഷണൽ കലാമേളയ്ക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന റീജിയണൽ മേള യുക്മയുടെ ഏറ്റവും വലിയ റീജിയണൽ കലാമേളയായിരിക്കും.

യുക്മയുടെ ജനകീയ സ്വീകാര്യതയെ ഊട്ടി ഉറപ്പിക്കുന്നതിനും വിവിധ അംഗ സംഘടനകളിലെ അംഗങ്ങൾ തമ്മിലുള്ള കൂടിച്ചേരലിനും അംഗങ്ങളുടെ കാലാഭിരുചികൾ വളർത്തിയെടുക്കുന്നതിനും പ്രധാനവേദിയായിരുന്നത് യുക്മ കലാമേളവേദികളാണ്. ഇത്തരത്തിൽ പ്രശസ്തിയാർജ്ജിച്ച യുക്മ കാലമേളകളുടെ ശ്രേണിയിലെ പത്താമത് കലാമേളയാണ് ഈ വർഷം ക്രോയ്ഡോണിൽ അരങ്ങേറുന്നത്.
യുക്മയുടെ റീജിയണൽ കലാമേളകൾക്ക് തുടക്കമിട്ട യുക്മയുടെ പ്രഥമ റീജിയൻ ആയ സൗത്ത് ഈസ്റ്റ് റീജിയന്റെ ഏറ്റവും തിളക്കമാർന്ന പരിപാടിയായിരിക്കും റീജിയണൽ കലാമേള.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കലാമേളയുടെ സുഗമമായ നടത്തിപ്പിനായി റീജിയണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കമ്മറ്റികളുടെ പ്രവർത്തനങ്ങൾ പുരോഗമിച്ചുവരുന്നു. മത്സര വിഭാഗങ്ങളും, മത്സര ഇനങ്ങളും നാഷണൽ കമ്മറ്റിയുടെ അറിയിപ്പിൻ പ്രകാരം നടത്തുമെന്ന് റീജിയണൽ ഭാരവാഹികൾ അറിയിച്ചു. റീജിയണിലെ എല്ലാ അംഗ അസോസിയേഷനുകളും കലാമേളയിൽ താല്പര്യപൂർവം പങ്കെടുക്കണമെന്നും പരമാവധി മത്സരാർത്ഥികളെ പങ്കെടുപ്പിച്ചു കലാമേള വിജയപ്രദമാക്കണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു. അസോസിയേഷനിൽ നിന്നുള്ള മത്സരാർത്ഥികളുടെ പേര് വിവരങ്ങൾ, മത്സര ഇനം, പ്രായം എന്നിവ അസോസിയേഷൻ ഭാരവാഹികൾ മുഖേന റീജിയണൽ സെക്രട്ടറിക്ക് അയച്ചു കൊടുക്കേണ്ടതാണ്. കലാമേളയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് റീജിയണൽ ഭാരവാഹികളായ ജോമോൻ ചെറിയാൻ (പ്രസിഡന്റ് – 07588429567), ജിജോ അരയത്ത് (സെക്രട്ടറി – 07403158044), ജോഷി ആനിത്തോട്ടത്തിൽ (ട്രഷറർ – 07944067570 ) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
കലാമേള നടക്കുന്ന വേദിയുടെ വിലാസം.
Wallington High School for Girls
Woodcote Rd
Wallington
SM6 0PH