യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ളയുടെ റീജിയണായ സൗത്ത് ഈസ്റ്റ് റീജിയണിലും സെക്രട്ടറി അലക്സ് വർഗ്ഗീസിന്റെ റീജിയണായ നോർത്ത് വെസ്റ്റ് റീജിയണിലും ഒക്ടോബർ 12 ന് തിരി തെളിയുന്നതോടെ യുക്മയുടെ 2019ലെ കലാ മാമാങ്കങ്ങൾക്ക് തുടക്കം കുറിക്കും.

2019ലെ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 12 ശനിയാഴ്ച റെഡിംങ്ങിൽ വച്ച് നടത്തപ്പെടുന്നതാണെന്നു സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡന്റ് ആന്റണി എബ്രഹാം അറിയിച്ചു. യുക്മയിലെ തന്നെ അംഗബലം കൊണ്ട് മുൻനിരയിൽ നിൽക്കുന്ന സൗത്ത് ഈസ്റ്റ് റീജിയണിലെ 24 അസോസിയേഷനുകൾ പങ്കെടുക്കുന്ന ഈ കലാമേള പങ്കെടുക്കുന്നവർക്കും കാണികൾക്കും അവിസ്മരണീയമായ ഒരു ദൃശ്യാനുഭവമായിരിക്കുമെന്നതിൽ സംശയമില്ല.

യു.കെ നിവാസികളായ മലയാളികളുടെ ഇടയിൽ, വളർന്നു വരുന്ന പുതിയ തലമുറയിലെ കലാകാരന്മാർക്കും കലാകാരികൾക്കും തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനും മറ്റുള്ളവരുമായി മാറ്റുരക്കാനുമുള്ള ഒരു അസുലഭ വേദിയായി മാറിയിരിക്കയാണ് റീജിയണൽ കലാമേള. പല വേദികളിലായി സംഘടിപ്പിക്കപ്പെടുന്ന ഭാരതത്തിലെ, വിശിഷ്യാ കേരളത്തിലെ തനതു സംസ്കാരം വിളിച്ചറിയിക്കുന്ന വൈവിധ്യമാർന്ന കലാരൂപങ്ങൾ കണ്ണിനും കാതിനും കുളിരണിയിച്ചുകൊണ്ടു കടന്നുവരാൻ ഇനി കേവലം പതിനാറ് ദിവസങ്ങളുടെ കാത്തിരുപ്പു മാത്രം!

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സൗത്ത് ഈസ്റ്റ് റീജിയനിലെങ്ങും ആവേശത്തിന്റെ പെരുംപറയുണർത്തുന്ന കലകളുടെ ഈ മാമാങ്കം വിജയകരമായി നടപ്പിലാക്കാൻ ഈ വരുന്ന ഞായറാഴ്ച (29/9/19) വൈകിട്ട് 5 മണിക്ക് വോക്കിങ് നഗരത്തിൽ വിളിച്ചുകൂട്ടുന്ന യോഗത്തിൽ യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ള, വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യൻ, മുൻ യുക്മ പ്രസിഡന്റ് വർഗ്ഗീസ് ജോൺ, മുൻ യുക്മ ട്രഷറർ ഷാജി തോമസ്, റീജിയണൽ, അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. യോഗത്തിൽ വെച്ച് സ്വാഗതസംഘം രൂപീകരിക്കുകയും കലാമേളയുടെ മുന്നൊരുക്കങ്ങളെ സംബന്ധിച്ചുള്ള തീരുമാനങ്ങളും എടുക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേള വൻപിച്ച വിജയമാക്കുവാൻ വിളിച്ച് ചേർത്തിരിക്കുന്ന യോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി റീജിയണൽ പ്രസിഡന്റ് ആന്റണി എബ്രഹാം അറിയിച്ചു.