ഓക്സ്ഫോർഡ്: ഇക്കഴിഞ്ഞ ശനിയാഴ്ച്ച ഓക്സ്ഫോർഡിലെ നോർത്ത് വേ ഇവാഞ്ചലിക്കൽ ചർച്ച് ഹാളിൽ നടന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ തിരഞ്ഞെടുപ്പിൽ മുൻ യുക്മ സൗത്ത് വെസ്റ്റ് നാഷണൽ എക്സിക്യു്ട്ടീവ് അംഗം ഡോ ബിജു പെരിങ്ങത്തറ പ്രസിഡന്റായുള്ള ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടു. സൗത്ത് വെസ്റ്റ് നാഷണൽ എക്സിക്യു്ട്ടീവ് അംഗമായി കഴിഞ്ഞ ഭരണസമിതിയില്‍ അധ്യക്ഷനായ വർഗ്ഗീസ് ചെറിയാനും തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറിയായി എം പി പദ്മരാജ് രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ട്രഷററായി സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ പ്രതിനിധിയായ ജോ സേവ്യറും പുതിയ ഭരണസമിതിയിലെത്തി.
വൈസ് പ്രസിഡന്റായി വിൽറ്റ്‌ഷെയർ മലയാളി അസ്സോസിയേഷൻ പ്രസിഡന്റും മുൻ ട്രഷററുമായ ജിജി വിക്ടറും വനിതാ വിഭാഗത്തിൽ വൈസ് പ്രസിഡന്റായി ഒരുമയിൽ നിന്നുള്ള ബെറ്റി തോമസും ജോയിന്റ് സെക്രട്ടറിമാരായി ബേസിംഗ്സ്റ്റോക് മലയാളി കൾച്ചറൽ അസോസിയേഷനിൽ നിന്നുള്ള ജോബി തോമസും സാലിസ്ബറി മലയാളി അസ്സോസിയേഷനിൽ നിന്നുള്ള മേഴ്സി ജേക്കബും തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് ട്രഷററായി ഐ എം എ ബാൻബറി പ്രതിനിധി ജിജി മാത്യു റീജിയണൽ കമ്മിറ്റിയുടെ ഭാഗമായി.
മറ്റു ഭാരവാഹികൾ:
സ്പോർട്ട്സ് കോർഡിനേറ്റർ: എബിൻ കുര്യൻ (ആൻഡോവർ മലയാളി അസ്സോസിയേഷൻ)
ആർട്സ് കോർഡിനേറ്റർ: ഉല്ലാസ് ശങ്കരൻ (ഡോർസെറ്റ് മലയാളി അസോസിയേഷൻ)
ചാരിറ്റി കോർഡിനേറ്റർ: ഉമ്മൻ ജോൺ (സോമർസെറ്റ് മലയാളി കൾച്ചറൽ അസ്സോസിയേഷൻ)
നേഴ്‌സസ് ഫോറം കോർഡിനേറ്റർ: ബെറ്റി തോമസ് (ഒരുമ)
ഇന്റെർണൽ ഓഡിറ്ററായി ബേസിംഗ്സ്റ്റോക് മലയാളി കൾച്ചറൽ അസ്സോസിയേഷൻ പ്രതിനിധി സാം തിരുവാതിലിനെ പൊതുയോഗം ചുമതലപ്പെടുത്തി. ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ ആരംഭിച്ച പൊതുയോഗത്തിന് ശേഷമായിരുന്നു തിരഞ്ഞെടുപ്പ് പ്രക്രിയകൾ ആരംഭിച്ചത്. യുക്മ മുൻ ജനറൽ സെക്രട്ടറി സജീഷ് ടോമിന്റെ നേതൃത്വത്തിൽ ജി എം എ അംഗം മനോജ് ജേക്കബും തിരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് ചുക്കാൻ പിടിച്ചു. കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനം കൊണ്ട് ദേശീയ തലത്തിൽ തന്നെ മികച്ച റീജിയണായി തിരഞ്ഞെടുക്കപ്പെട്ട സൗത്ത് വെസ്റ്റ് റീജിയണിന്റെ അമരത്തെത്തിയ ഡോ ബിജു പെരിങ്ങത്തറ ഗ്ലോസ്റ്റർഷെയർ മലയാളി അസ്സോസിയേഷൻ മുൻ പ്രസിഡന്റ് കൂടിയാണ്. യുക്മ യൂത്തിന് ദേശീയ തലത്തിൽ നേതൃത്വം കൊടുത്തവരിൽ പ്രധാനിയായിരുന്നു. രണ്ടാമതും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം പി പദ്മരാജ് സാലിസ്ബറി മലയാളി അസ്സോസിയേഷൻ ട്രഷറർ കൂടിയാണ്.
Leave a Reply