പ്രൊഫ. ബാബു പൂഴിക്കുന്നേല്‍

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2006 ഫെബ്രുവരി ഒന്ന് ബുധനാഴ്ച. പുലര്‍ച്ചെ അഞ്ചുമണിക്കുതന്നെ എഴുന്നേറ്റു. ഞാനും വത്സയും കൈകള്‍കൂപ്പി പ്രാര്‍ത്ഥിച്ചു. കുളിച്ച് ശുഭ്ര വസ്ത്രങ്ങള്‍ ധരിച്ച് എന്റെ ഇടവകയായ സംക്രാന്തിപള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാനയ്ക്കു പോയി. ഫാദര്‍ മാത്യു എടാട്ടാണ് അന്നത്തെ വികാരി. കുര്‍ബ്ബാനയ്ക്കു ശേഷം സങ്കീര്‍ത്തിയില്‍ എത്തി അച്ചനോട് ജോയിന്‍ ചെയ്യാന്‍ പോകുന്ന കാര്യം പറഞ്ഞു. ശവക്കോട്ടയിലേക്കു നടന്നു. കുടുംബത്തിലെ കാരണവര്‍മാര്‍ ഉറങ്ങുന്ന കല്ലറയില്‍ തന്നെയാണ് അപ്പച്ചനും അമ്മച്ചിയും ഉറങ്ങുന്നത്. അപ്പച്ചനോടും അമ്മച്ചിയോടും പിതൃപരമ്പരയോടും പ്രാര്‍ത്ഥിച്ച് ഞാന്‍ ഉഴവൂര്‍ കോളജിലേക്ക് വണ്ടിയോടിച്ചു. ഉഴവൂര്‍ പള്ളിയിലെത്തി. ഫാദര്‍ സൈമണ്‍ ഇടത്തിപ്പറമ്പിലാണ് വികാരി. അച്ചന്‍ കാപ്പികുടി കഴിഞ്ഞ് പള്ളി മുറിയുടെ സിറ്റൗട്ടില്‍ ഇരുന്ന് പത്രം വായിക്കുകയാണ്. ”ഹാ! പ്രിന്‍സിപ്പല്‍ വരൂ! അനുമോദനങ്ങള്‍!” അച്ചന്‍ എന്റെ കൈകള്‍ കൂട്ടിപ്പിടിച്ചു. അനുേമാദനങ്ങളും ആശംസകളും നേര്‍ന്നു. ഞാന്‍ ഉഴവൂര്‍ കോളജിലേക്ക് വീണ്ടും കാറോടിച്ചു. പ്രിന്‍സിപ്പലിന്റെ മുറിയുടെ മുമ്പില്‍ എത്തുമ്പോള്‍ ഞാന്‍ വാച്ചു നോക്കി. 8.45. വരാന്തയില്‍ സൂപ്രണ്ട് സിസ്റ്റര്‍ ലീന നില്‍പ്പുണ്ട്. അവര്‍ ഓടി വന്ന് പ്രിന്‍സിപ്പലിന്റെ കതകു തുറന്നു. എന്നെ മുറിയിലേക്കാനയിച്ചു. ഞാന്‍ ബാഗ് പുറകുവശത്തെ മേശയില്‍ വച്ചു. ”പഴയ പ്രിന്‍സിപ്പല്‍ പുതിയ പ്രിന്‍സിപ്പലിനെ കസേരയില്‍ ഇരുത്തുന്ന ഒരു ചടങ്ങുണ്ടായിരുന്നു. സാറിന്റെ കാര്യത്തില്‍ അത് നടന്നില്ല. ഏതായാലും ഞാനിരുത്താം.” പ്രിന്‍സി പ്പലിന്റെ വലിയ കസേര അല്പം പുറകോട്ട് വലിച്ചിട്ട് അതിന്റെ പുറകില്‍ നിന്നുകൊണ്ട് ഇരിക്കാന്‍ സിസ്റ്റര്‍ സൂചന കാട്ടി. ഉഴവൂര്‍ കോളജിന്റെ ഒന്‍പതാമത്തെ പ്രിന്‍സിപ്പലായി 45 വയസുള്ള ഒരു മലയാള അധ്യാപകന്‍ പിടയ്ക്കുന്ന ഹൃദയത്തോടെ ആ കസേരയില്‍ ഇരുന്നു. ഫാദര്‍ പീറ്റര്‍ ഊരാളില്‍ മുതലുള്ള മഹാരഥന്മാര്‍ ഇരുന്ന കസേരയില്‍ പരിഭ്രമത്തോടെ ഇരുന്നുകൊണ്ട് ഞാന്‍ പ്രാര്‍ത്ഥിച്ചു ”ദൈവമേ കൈവിടരുതേ.” അപ്പോള്‍ അറ്റന്‍ണ്ടര്‍ മേരി ഒരു തളിക നിറയെ മിഠായികളുമായി വന്നു. ”വരുന്നവര്‍ക്കൊക്കെ കൊടുക്കാം സാറെ.” സിസ്റ്റര്‍ ലീന പറഞ്ഞു. സിസ്റ്റര്‍ അതിനുള്ള ക്രമീകരണവും നടത്തിയിരുന്നു. അന്നുമുതല്‍ 2006 ജൂലൈ മാസത്തില്‍ റിട്ടയര്‍ ചെയ്യുന്നതുവരെ സിസ്റ്റര്‍ ലീന എന്ന സൂപ്രണ്ട് എനിക്ക് താങ്ങും തണലുമായി. ഒരു മുതിര്‍ന്ന സഹോദരിയുടെ സ്‌നേഹവാത്സല്യങ്ങളോടെ എന്നെ പഠിപ്പിച്ചു, എന്നെ പരിചരിച്ചു. കുറെക്കഴിഞ്ഞ േ പ്പാള്‍ ഹെഡ് അക്കൗണ്ട ന്റ് സിസ്റ്റര്‍ എല്‍സി, സിസ്റ്റര്‍ ജോസ്മരിയ, സിസ്റ്റര്‍ അനീറ്റ എന്നിവര്‍ എന്നെ കാണാന്‍ വന്ന് പിന്തുണ അറിയിച്ചു. അധ്യാപകരും അനധ്യാപകരും സമയം പോലെ കയറിയിറങ്ങി അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും എന്നെ അനുേമാദനങ്ങള്‍ അറിയിക്കുകയും ചെയ്തു. 11.50ന് പ്രിന്‍സിപ്പല്‍ എന്നുള്ള നിലയ ില്‍ ഞാന്‍ ആദ്യത്തെ അനൗണ്‍സ ്‌മെന്റ് നടത്ത ി. ”ഉച്ചക്ക ്1.10ന ്എല്ലാ എന്‍.എസ.്എസ ്‌വോളന്റിേയഴസ്ും ചാഴികാട്ട് ഹാളില്‍ സമ്മേൡക്കണ്ടതാണ്.”ക്ലാസില്‍ കയറാതെ നടന്ന എസ്. ശരത്ത ്എന്ന രണ്ടാം വര്‍ഷ ഇക്കേണാമികസ് ്‌വിദ്യാര്‍ത്ഥിയെ പിടികൂടുകയും ശാസിക്കുകയും ഉപേദശിക്കുകയും ചെയ്തു. ഉച്ചകഴിഞ്ഞ് സിസ്റ്റര്‍ എല്‍സി യു.ജി.സിയുടെ ഒരു കവറുമായി വന്നു. അതില്‍ 398000 രൂപയുടെ ഒരു ചെക്ക് എസ്. സി. എസ്.ടി മൈനോറിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് റെമഡിയല്‍ കോച്ചിംഗ് നടത്താന്‍ മുന്‍പ്രിന്‍സിപ്പല്‍ അപേക്ഷിച്ച പ്രോജക്ട് യു.ജി.സി അനുവദിച്ചതിന്റെ തുകയാണത്. പുതിയ പ്രിന്‍സിപ്പലിന്റെ ഒപ്പെല്ലാമിട്ട് ബാങ്ക് അക്കൗണ്ടുകള്‍ പരിഷ്‌കരിച്ച് ചെക്കു മാറുവാന്‍ സിസ്റ്ററിനെ ചുമതലപ്പെടുത്തി. പണം ചെലവാക്കുന്നതിന്റെ ക്രൈറ്റീരിയാ എല്ലാം വിശദമായി പ്രതിപാദിക്കുന്ന യു.ജി.സി ഓര്‍ഡര്‍ ഞാന്‍ ഫയലില്‍ വച്ചു. കൂടുതല്‍ വിശദമായി പഠിക്കുന്നതിനുവേണ്ടി.
സൂപ്രണ്ട് സിസ്റ്റര്‍ ലീന പിന്നെയും വന്നു. കഴിഞ്ഞ മാസത്തെ ശബളബില്‍ സമര്‍പ്പിച്ചിട്ടില്ല. പുതിയ ഡി.ഡി.ഒ യുടെ അപ്രൂവല്‍ കിട്ടിയതിനു ശേഷമേ നമുക്ക് ബില്‍ ഡി.ഡിയില്‍ സബ്മിറ്റ് ചെയ്യാന്‍ പറ്റൂ. അതിനുള്ള എഴുത്തുകളെല്ലാം ടൈപ്പ് ചെയ്യണം. ഞാന്‍ ബി.സി.എമ്മിലേക്കു വിളിച്ചു പറഞ്ഞിട്ടുണ്ട്. നാളത്തേക്കു കിട്ടുമായിരിക്കും. സിസ്റ്റര്‍ പറഞ്ഞു. ശബളം വൈകുമ്പോള്‍ എല്ലാവരെയും പോലെ വിമര്‍ശിച്ചിരുന്ന ഞാനിപ്പോള്‍ കഴിയുന്നത്ര വേഗത്തില്‍ ശമ്പളം കൊടുക്കുവാന്‍ ചുമതലപ്പെട്ടിരിക്കുന്നു. ആ നിയോഗവും ഞാനേറ്റെടുക്കുകയാണ്. അറ്റന്‍ണ്ടര്‍ തോമസ് അപ്പോള്‍ ഒരു ഫോള്‍ഡര്‍ നിറയെ കത്തുകളുമായി വന്നു. അതെല്ലാം വായിച്ച് കാര്യങ്ങള്‍ മനസ്സിലാക്കി ബന്ധപ്പെട്ടവര്‍ക്കുവേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കുക എന്ന ചുമതലയും പ്രിന്‍സിപ്പലിന്‍േറതുതന്നെ. സര്‍ക്കാരില്‍ നിന്ന്, യൂണിവേഴ്‌സിറ്റിയില്‍ നിന്ന്, ഡി.ഡി ഓഫീസില്‍ നിന്ന് കത്തുകൡലക്ക് ഊളിയിട്ട ഞാന്‍ അറിയാതെ ക്ലോക്കിലേക്കു നോക്കി സമയം 5.15. സമയം പോയതറിഞ്ഞില്ല. സിസ്റ്റര്‍ ലീന വാതില്‍ക്കല്‍ നില്‍പ്പുണ്ട്. ”ബാക്കി ഇനി നാളെയാവാം സാറെ..” ഞാനെഴുന്നേറ്റു. ജോലികള്‍ ചെയ്തു തീര്‍ന്നില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ ഒറ്റക്ക് വീട്ടിലേക്ക് കാറോടിച്ചു.