പ്രൊഫ. ബാബു പൂഴിക്കുന്നേല്‍

ജനുവരി. പ്രിന്‍സിപ്പല്‍ ഡോ. സ്റ്റീഫന്‍ അനാലില്‍ വിരമിച്ചു. അപ്രതീക്ഷിതമായിരുന്നു ആ വാര്‍ത്ത. ഡിസംബര്‍ 28 മുതല്‍ അദ്ദേഹം അവധിയിലാണ്. മാര്‍ച്ച് 31 വരെ സര്‍വ്വീസ് ഉണ്ടായിരിക്കേണ്ട സ്റ്റീഫന്‍ സാര്‍ വിരമിക്കുന്നതിന്റെ പിന്നില്‍ ഒരു സമരത്തിന്റെ കഥയാണ് ഉള്ളത്. കോമേഴ്‌സ് വിദ്യാര്‍ത്ഥികള്‍ കോളജില്‍ സമരം നടത്തി. ഡിസംബറില്‍ നടന്ന ആ സമരത്തെതുടര്‍ന്ന് നാലുകുട്ടികളെ കോളജില്‍ നിന്നും ഡിസ്മിസ് ചെയ്തു. അന്വേഷണക്കമ്മീഷന്‍ വച്ച് നിയമാനുസൃതമായിട്ടാണ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തത്. കുട്ടികളെ തിരിച്ചെടുക്കണമെന്ന് വലിയ സമ്മര്‍ദമുണ്ടായി. പരീക്ഷ അടുത്തതിനാലും മറ്റു കോളജുകൡ അഡ്മിഷന്‍ കിട്ടാന്‍ പ്രയാസമായതിനാലും അവരെ തിരിെച്ചടുക്കണെമന്നുള്ള അഭ്യര്‍ത്ഥന പ്രിന്‍സിപ്പല്‍ മാനിച്ചില്ല. അവരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി അധ്യാപകരും രക്ഷാകര്‍ത്താക്കളും മാനേജുമെന്റിനെ സമീപിച്ചു. എല്ലാവശവും പരിഗണിച്ച് കുട്ടികളെ തിരിച്ചെടുക്കുവാന്‍ മാനേജര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ തന്റെ നിലപാടില്‍ പ്രിന്‍സിപ്പല്‍ ഉറച്ചുനിന്നു. സമ്മര്‍ദം ശക്തമായപ്പോള്‍ വോളന്ററി റിട്ടയര്‍മെന്റെടുത്ത് വിടപറഞ്ഞു. യാത്രയയപ്പ് യോഗം ഉണ്ടായില്ല. അദ്ദേഹം അതിനു വഴങ്ങിയതുമില്ല. സീനിയര്‍ മോസ്റ്റ് അധ്യാപിക എന്ന നിലയില്‍ ഫിസിക്‌സ് ഡിപ്പാര്‍ട്ടുമെന്റിലെ പ്രൊഫ. സി.യു മേരിക്ക് പ്രിന്‍സിപ്പിലിന്റെ ചാര്‍ജുകൊടുത്തു. ഞങ്ങള്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഭരണകാര്യങ്ങളില്‍ മേരി ടീച്ചറിനെ സഹായിച്ചു. പിരിച്ചു വിടപ്പെട്ട കുട്ടികള്‍ തിരിച്ചെത്തി. കോളജ് സുഗമമായി മുന്നോട്ടുപോയി. 2006
അടുത്ത പ്രിന്‍സിപ്പല്‍ ആര്? എന്നുള്ള ചോദ്യം അന്തരീക്ഷത്തില്‍ മുഴങ്ങിനിന്നു. അപ്പോള്‍ പതിനാറുവര്‍ഷം സര്‍വ്വീസുള്ള സെലക്ഷന്‍ ഗ്രേഡ് അധ്യാപകര്‍ക്കായി മാനേജരുടെ ഒരു നോട്ടീസ് ഒപ്പിടാന്‍ കൈമാറി. പുതിയ പ്രിന്‍സിപ്പലിനെ തിരഞ്ഞെടുക്കുന്നതിനുവേണ്ടിയുള്ള അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള നോട്ടീസായിരുന്നു അത്. 2006 ജനുവരി 9ാം തീയതിക്കു മുന്‍ പായി താല്പര്യമുള്ള അധ്യാപകര്‍ ബയോഡേറ്റാ സഹിതം കോ ളജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിേക്കണ്ടതാണ്. 47 സെലക്ഷന്‍ ഗ്രേഡ് അധ്യാപകരാണ് കോളജില്‍ ഉണ്ടായിരുന്നത്. 47 പേരും നോട്ടീസ് വായിച്ച് ഒപ്പിട്ടു. 12 അധ്യാപകര്‍ ബയോേഡറ്റാ സഹിതം പ്രിന്‍സിപ്പല്‍ തസ്തികയ്ക്കുേവണ്ടി അപേക്ഷ സമര്‍പ്പിച്ചു. ചെറിയാന്‍ തോമസ്, ഇ.പി മാത്യു, തോമസ് പൈമ്പാലില്‍, ജയിംസ് കുര്യന്‍, ഫിലിപ്പ് ചാക്കോ, കെ.എ സിറിയക്ക്, സി.വി തോമസ്, വി.എസ് ജോസ്, എം.എസ് തോമസ്, ഫ്രാന്‍സിസ് സിറിയക്ക്, ബാബു തോമസ്, ഏലിയാമ്മ കുര്യന്‍ എന്നിവര്‍ അപേക്ഷ സമര്‍പ്പിച്ചു. ജനുവരി മാസം 21ാം തീയതി കോട്ടയം ബി.സി.എം കോളജില്‍ വച്ച് ഇന്റര്‍വ്യൂ നടന്നു. ഉച്ചകഴിഞ്ഞ് 2 മണി മുതലാണ് ഇന്റര്‍വ്യുവിന്റെ സമയം. ഞാന്‍ രാവിലെ മുതല്‍ ബി.സി.എം കോളജിലുണ്ട്. കരിയര്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഒരു ക്യാമ്പില്‍ രാവിലെ പത്തുമുതല്‍ പന്ത്രണ്ടര വരെ ക്ലാസെടുക്കുവാന്‍ മാത്‌സ് ഡിപ്പാര്‍ട്ടുമെന്റിലെ ജോര്‍ജ് മാത്യു സാര്‍ ക്ഷണിച്ചിരുന്നു. സിസ്റ്റര്‍ സാവിയോ ഹാളിലെ ക്ലാസും കഴിഞ്ഞ് കാന്റീനില്‍ നിന്ന് ലഘുഭക്ഷണവും കഴിച്ച് ഞാന്‍ പ്രിന്‍സിപ്പലിന്റെ ഓഫീസിലെത്തി. ബി.സി.എം കോളജില്‍ വീണ്ടുമൊരു ഇന്റര്‍വ്യു. പന്ത്രണ്ട് അധ്യാപകരും മികച്ച വസ്ത്രധാരണത്തോടുകൂടി ഫയലുകളെല്ലാം പിടിച്ച് മുകളിലത്തെ ബോട്ടണി ഡിപ്പാ ര്‍ട്ടുെമന്റിേനാടു ചേര്‍ന്നുള്ള ക്ലാസ്‌റൂമില്‍ ഇരുന്നു. പ്രത്യാശയുടെ തിളക്കം കണ്ണുകളിലും ഇന്റര്‍വ്യുവിന്റെ ടെന്‍ഷന്‍ മുഖത്തും പ്രതിഫലിച്ചു. എനിക്കു മുന്‍പേ ആറുപേര്‍ ഇന്റര്‍വ്യു കഴിഞ്ഞിറങ്ങി. എല്ലാവരും നല്ല പെര്‍ഫോര്‍മെന്‍സ് ആയിരുന്നു എന്നാണ് പറഞ്ഞത്. വെള്ള മുണ്ടും വെള്ള ഷര്‍ട്ടും ധരിച്ച് ഞാന്‍ എളിമയോടെ എന്റെ ഊഴം കാത്തിരുന്നു. ഗസ്റ്റ് റൂമിലായിരുന്നു ഇന്റര്‍വ്യൂ. പ്രിന്‍സിപ്പലിന്റെ അറ്റന്‍ണ്ടര്‍
ഞാന്‍ പ്രിന്‍സിപ്പലാകുന്നു

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എല്‍സി ചേച്ചി എന്നെ ഗസ്റ്റ് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി. നാലുപേര്‍ നിരന്നിരിക്കുന്നു. ഫാ. ജേക്കബ് കൊല്ലാപറമ്പില്‍, ഫാ. മാത്യു മലേപ്പറമ്പില്‍, സിസ്റ്റര്‍ ലിബിയ, ഫാ. തോമസ് കോട്ടൂര്‍. മലേപറമ്പിലച്ചന്‍ പാലാ സെന്റ ് തോമസ് കോളജ് പ്രിന്‍സിപ്പലാണ്. ഓള്‍ കേരളാ പ്രൈവറ്റ് കോളജ് മാനേജേഴ്‌സ് അസോസിയേഷന്റെ സെക്രട്ടറിയാണ്. മാനേജുമെന്റിനുവേണ്ടി വാദിക്കുകയും ഹൈക്കോടതിയില്‍ കേസുകള്‍ നടത്തുകയും ഒക്കെ ചെയ്യുന്നത് അച്ചന്റെ നേതൃത്വത്തിലാണ്. സിസ്റ്റര്‍ ലിബിയ ബി.സി.എം. കോളജ് പ്രിന്‍സിപ്പല്‍. 50 മാര്‍ക്കിന്റെ ക്രൈറ്റീരിയ ആണ് സ്വീകരിച്ചിരിക്കുന്നത്. പി.ജിക്ക് ഫസ്റ്റ് ക്ലാസുള്ളവര്‍ക്ക് 2 മാര്‍ക്ക്, എം.ഫില്‍ന് 6 മാര്‍ക്ക്, പി.എച്ച്.ഡിക്ക് 8 മാര്‍ക്ക്, പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവു തെളിയിച്ചവര്‍ക്ക് 5 മാര്‍ക്ക്, അധ്യാപനത്തില്‍ മികവു തെളിയിച്ചവര്‍ക്ക് 5 മാര്‍ക്ക്, സര്‍വ്വീസിലെ ഓരോ വര്‍ഷത്തിനും 3 മാര്‍ക്ക്, ഇന്റര്‍വ്യൂവിന് 20 മാര്‍ക്ക് ഈ രീതിയിലാണ് ഓരോരുത്തര്‍ക്കും മാര്‍ക്കിട്ടിരിക്കുന്നത്. എനിക്ക് പി.ജിക്ക് ഫസ്റ്റ് ക്ലാസ്സിന്റെ 2 മാര്‍ക്ക്, എം.ഫില്ലിന് 6 മാര്‍ക്ക്, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ക്ക്, മികച്ച അധ്യാപനത്തിനുള്ള മാര്‍ക്ക്, 25 വര്‍ഷത്തെ സര്‍വ്വീസിനുള്ള മാര്‍ക്ക് ഇതെല്ലാം ലഭിക്കുമെന്നുറപ്പായി. കെ.ഇ.ആര്‍, കെ.എസ്.ആര്‍ ഇവയെ സംബന്ധിച്ച ചില ചോദ്യങ്ങള്‍ ചോദിച്ചു. പി.ഡി. അക്കൗണ്ട് പോലെയുള്ള അക്കൗണ്ട് സിസ്റ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങളും ഉണ്ടായി. ഇന്റര്‍വ്യൂ പൊതുവേ സൗഹാര്‍ദപരമായിരുന്നു. പുറത്തിറങ്ങി ചായ കുടിച്ച് എന്റെ വെളുത്ത മാരുതി 800ല്‍ ഞാന്‍ വീട്ടിലേക്കു പോന്നു. അടുത്ത അഞ്ചു ദിവസത്തേക്ക് വിവരങ്ങളൊന്നും ഉണ്ടായില്ല. എല്ലാവരും പലതരത്തിലുള്ള കഥകള്‍ പറഞ്ഞുണ്ടാക്കി. ഞാന്‍ കോട്ടയം അതിരൂപതയുടെ പി.ആര്‍.ഒ ആണ്. അരമനയില്‍ നിന്നാരും എന്നോടൊന്നും ഇതുവരെ പറയാത്തതിനാല്‍ ഞാന്‍ വലിയ പ്രതീക്ഷ വച്ചതുമില്ല. ജനുവരി 29ാം തീയതി വെള്ളിയാഴ്ച രാവിലെ 7.30തിന് അരമനയില്‍ നിന്ന് കോട്ടൂര്‍ തോമസുകുട്ടി അച്ചന്റെ ഒരു ഫോണ്‍ കോള്‍. ”ബാബു സാര്‍ രാവിലെ അരമനയില്‍ എത്തി പിതാവിനെ കണ്ടതിനുശേഷം വേണം കോളജില്‍ പോകുവാന്‍. അഭിനന്ദനങ്ങള്‍” എനിക്ക് സൂചനകിട്ടി. സന്തോഷത്തിന് ഉപരി
സംഘര്‍ഷമായി. കാപ്പികുടിച്ച് കാറോടിച്ച് ഞാന്‍ അരമനയില്‍ എത്തുമ്പോള്‍ മണി എട്ടര. കോട്ടൂരച്ചന്‍ എന്നെ മൂലക്കാട്ട് പിതാവിന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. കുന്നശേരി പിതാവ് തെള്ളകത്ത് താമസിക്കുന്നതിനാല്‍ അരമനയില്‍ എത്തിയിട്ടില്ല. നാലര വര്‍ഷത്തേക്കാണ് നിയമനം എന്നതായിരുന്നു അപ്പോയിന്റ ്‌മെന്റിന്റെ ഒരു പ്രത്യേക ത . ഞാന്‍ എതിര്‍പ്പൊന്നും പറഞ്ഞ ില്ല. ഇന്റര്‍വ്യുവില്‍ എനിക്ക് ഒന്നാം റാങ്കും ഫ്രാന്‍സിസ് സിറിയക്കിന് രണ്ടാം റാങ്കും തോമസ് പൈമ്പാലിക്ക് മൂന്നാം റാങ്കുമാണ് ഉണ്ടായിരുന്നത്. മാനേജര്‍ കൊല്ലാപറമ്പിലച്ചന്‍ നാളെ കോളജിലെത്തി അധ്യാപകരെയും അനധ്യാപകരെയും വിദ്യാര്‍ത്ഥികളെയും വിളിച്ചു വിവരം പ്രഖ്യാപിക്കുമെന്ന് പിതാവ് പറഞ്ഞു. എല്ലാം ദൈവഹിതത്തിനു സമര്‍പ്പിച്ച് മൂലക്കാട്ട് പിതാവിന്റെ കൈമുത്തി അനുഗ്രഹം വാങ്ങി ഞാന്‍ തെള്ളകത്ത് വൃദ്ധമന്ദിരത്തിനടുത്തുള്ള കുന്നശേരി പിതാവിന്റെ വസതിയിലേക്ക് തിരിച്ചു. അന്ന് കാര്‍ പൂളിങ്ങിലാണ് ഞാന്‍ ഉഴവൂര്‍ക്ക് പോയിരുന്നത്. എം.എം തമ്പി, പി.എം രാജു, ജോജോ ജോസഫ്, ഇ.ജെ മാത്യു എന്നിവരായിരുന്നു എന്റെ സഹയാത്രികര്‍. എനിക്കു വേണ്ടി കാത്തുനില്‍ക്കേണ്ട ഞാന്‍ തനിയെ കോളജിലെത്തിക്കോളാം എന്നു വിളിച്ചു പറഞ്ഞപ്പോഴെ അവര്‍ വാര്‍ത്ത മണത്തു. കുന്നശേരി പിതാവ് എന്റെ അപ്പോയിന്റ ്‌മെന്റിലെ സന്തു ഷ്ടി എന്നെ അറിയിച്ചു. കൈമുത്തിയ എന്നെ ”തീരുമാനെമാക്കെ നേരത്തെ എടുത്തിരുന്നു” എന്നുപറഞ്ഞ് പിതാവ് അനുഗ്രഹിച്ചു. സംഘര്‍ഷഭരിതമായ മനസോടെ ഞാന്‍ ഒറ്റക്ക് ഉഴവൂര്‍ക്ക് കാറോടിച്ചു. ഞാന്‍ 11 മണിയോടുകൂടി കോളജിലെത്തി. അധ്യാപകരുടെയിടയിലും അനധ്യാപകരുടെ ഇടയിലും ക്രമേണ കുട്ടികളുടെ ഇടയിലും ഈ വാര്‍ത്ത പരന്നു. ഞാനാരോടും പ്രത്യേകിച്ചൊന്നും പറയാതെ ശാന്തനായിരുന്നു. പതിവുപോലെ ക്ലാസുകള്‍ എടുത്തു. കണ്ടവര്‍ കണ്ടവര്‍ അഭിനന്ദിച്ചു. കുട്ടികള്‍ ആദരവോടെ നോക്കാന്‍ തുടങ്ങി എന്നെനിക്കു തോന്നി. ഒറ്റക്കു വൈകുന്നേരം ഞാന്‍ വീട്ടിലേക്കു കാറോടിച്ചപ്പോള്‍ ഒരു ഏകാന്തത എനിക്കനുഭവപ്പെട്ടു. അഞ്ചുപേര്‍ ഒന്നിച്ച് ആസ്വദിച്ച് യാത്രചെയ്യ്തതിന്റെ സന്തോഷമെല്ലാം പോകുകയാണ്. ഇനിമുതല്‍ ഒറ്റക്കു യാത്രെചയ്യണം. വൈകുേന്നരം സഹോദരങ്ങളെ ഫോണ്‍ ചെയ്ത് പുതിയ വാര്‍ത്ത അറിയിച്ചു.
ഞാന്‍ പ്രിന്‍സിപ്പലാകുന്നു
ജനുവരി 31ാം തീയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മാനേജര്‍ ഫാദര്‍ ജേക്കബ് കൊല്ലാപറമ്പില്‍ കോളജിെലത്തി. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പ്രൊഫ. സി.യു മേരി അനൗണ്‍സ്‌മെന്റ് നടത്തി. ”അധ്യാപകരും അനധ്യാപകരും വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളും ബെല്ലടിച്ചാല്‍ ഉടന്‍ തന്നെ ചാഴികാട്ട് ഹാളില്‍ സമ്മേളിക്കേണ്ടതാണ്.” 2.30 ന് ബെല്ലടിച്ചു. മേരിടീച്ചര്‍ അനൗണ്‍സ്‌മെന്റ ് ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചു. അറ്റന്‍ണ്ടര്‍ കുര്യന്‍ ഡിപ്പാര്‍ട്ടുമെന്റിലെത്തി എന്നെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയി. മേരി ടീച്ചര്‍, കൊല്ലാപറമ്പിലച്ചന്‍ എന്നിവരോടൊപ്പം ചാഴികാട്ട് ഹാളിലേക്ക് നടന്നു. പതിവില്ലാതെ എല്ലാവരെയും വിളിച്ചുകൂട്ടിയിരിക്കുന്നതിന്റെ സസ്‌പെന്‍സില്‍ ചാഴികാട്ട് ഹാള്‍ നിശബ്ദമാണ്. അങ്ങനെ പതിവുള്ളതല്ല. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ ്‌മേരി ടീച്ചര്‍ ആമുഖ്രപസംഗം നടത്തി. ”മാനേജര്‍ കൊല്ലാപറമ്പിലച്ചന്‍ നിങ്ങേളാട് സുപ്രധാനമായ ചില കാര്യങ്ങള്‍ പറയാന്‍ പോകുകയാണ്.” എന്നിങ്ങനെ ടീച്ചര്‍ തന്റെ സംസാരം അവസാനിപ്പിച്ചു. ആനാലില്‍ സാറിന്റെ ബഹിര്‍ഗമനത്തില്‍ മാനേജ്‌മെന്റിന് അത്ര തൃപ്തിയില്ല. കുട്ടികളുേടത് ഒരു നെഗറ്റീവ് വിക്ടറി ആണെന്നുള്ളതാണ് അവരുടെ അഭി്രപായം. ഗുരുശിഷ്യ ബന്ധത്തിന്റെ പ്രാധാന്യെത്തക്കുറിച്ചും അച്ചടക്കെത്തക്കുറിച്ചും അച്ചന്‍ പ്രതിപാദിച്ചു. ”നിങ്ങളുടെ പുതിയ പ്രിന്‍സിപ്പലിനെ തീരുമാനിച്ചിരിക്കുന്നു. മലയാളം ഡിപ്പാര്‍ട്ടുെമന്റിലെ എച്ച.്ഒ.ഡി പ്രൊഫ. ബാബു തോമസ ്ആയിരിക്കും നാളെ മുതല്‍ നിങ്ങളുടെ പ്രിന്‍സിപ്പല്‍. അദ്ദേഹത്തിെനല്ലാ വിജയങ്ങളും ആശംസിക്കുന്നു. അദ്ദേഹത്തോട് സഹകരിച്ച് അച്ചടക്കത്തോടു കൂടി പ്രവര്‍ത്തിക്കുവാന്‍ നിങ്ങളെ ഞാന്‍ ആഹ്വാനം ചെയ്യുന്നു.” ചാഴികാട്ട് ഹാളില്‍ കാതടപ്പിക്കുന്ന കരേഘാഷം. വിദ്യാര്‍ത്ഥികളാണ് അധികവും കൈയ്യടിച്ചത്. കൊമേഴ്‌സ് വിദ്യാര്‍ത്ഥികള്‍ എഴുേന്നറ്റ് നിന്ന് കൈയ്യടിച്ചു. കരേഘാഷങ്ങള്‍ക്കുേശഷം ഞാനൊരു ചെറു പ്രസംഗം നടത്തി. ”നമുെക്കാന്നിച്ചുവളരാം; അല്ലെങ്കില്‍ ഒന്നിച്ചുവീഴാം.” സംഘര്‍ഷഭരിതവും പിരിമുറുക്കം നിറഞ്ഞതുമായ മുഖഭാവത്തോടെ ഏതാനം വാക്കുകള്‍ സംസാരിച്ച് ഞാനവസാനിപ്പിച്ചു. കൊല്ലാപറമ്പിലച്ചന്‍ ഹസത്ദാനം നടത്തി ആശംസകളര്‍പ്പിച്ച് ഉഴവൂര്‍ പള്ളിയിലേക്കു പോയി.