സംഗമങ്ങളുടെ സംഗമം എന്നറിയപ്പെടുന്ന ഉഴവൂര്‍ സംഗമത്തിന് ജൂണ്‍ 22ാം തിയതി ചെല്‍ട്ടണ്‍ ഹാമിലെ ക്രോഫ്റ്റ് ഫാമില്‍ തുടക്കമാകും. ഈ വര്‍ഷത്തെ ഉഴവൂര്‍ സംഗമത്തില്‍ വിശിഷ്ട അതിഥിയായി എത്തുന്നത് പ്രമുഖ സിനിമതാരം ലാലു അലക്‌സാണ്. യു.കെയിലെ അദ്ദേഹത്തിന്റെ ആദ്യത്തെ പൊതു പരിപാടിയായിരിക്കും ഉഴവൂര്‍ സംഗമം.

പരസ്പരം അറിയുക, സ്‌നേഹിക്കുക, സഹായിക്കുക എന്നീ സന്ദേശങ്ങളുമായി യുകെയിലെ ഉഴവൂര്‍ നിവാസികള്‍ ഗ്രഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളുമായി ഈ വര്‍ഷവും വൈവിധ്യമാര്‍ന്ന പാരിപാടികളുമായി ഒന്നിക്കുന്നു. ജൂണ്‍ 22 വെള്ളിയാഴ്ച്ച നടക്കുന്ന സൗഹൃദ സായാഹ്നത്തിന് യുകെയിലെ പ്രശ്‌സ്ത എന്റര്‍ടൈയ്ന്‍മെന്റ് ഗ്രൂപ്പായ Desi Natchഉം യുകെയിലെ പ്രശ്‌സതരായ ഗായകരും ചേര്‍ന്ന് കൊഴുപ്പേകും.

ഈ വര്‍ഷത്തെ ഉഴവൂര്‍ സംഗമത്തിന്റെ പ്രധാന ആകര്‍ഷണമായ യുകെയിലെ നാല് റീജിണില്‍ നിന്നുള്ള ഉഴവൂര്‍ക്കാരായ ചുണക്കുട്ടന്മാര്‍ നാല് വള്ളങ്ങളിലായി തുഴയെറിയുന്ന വാശിയേറിയ വള്ളംകളി മത്സരം ജൂണ്‍ 23 ശനിയാഴ്ച്ച രാവിലെ 11 മണിക്ക് ക്രോഫ്റ്റ് ഫാമിലെ തടാകത്തില്‍ വെച്ച് നടക്കും. ഇതിനെ തുടര്‍ന്ന് വാശിയേറിയ വടംവലി മത്സരവും പ്രൗഢഗംഭീരമായ സാംസ്‌ക്കാരിക ഘോഷയാത്രയും പൊതുസമ്മേളനവും വിവിധ കലാപരിപാടികളും അരങ്ങേറും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഗമത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ശ്രീ. സ്റ്റീഫന്‍ ജോസഫ് തെരുവത്ത് ചീഫ് കോഡിനേറ്റര്‍ ഉം ശ്രീ ജെയിംസ് ഫിലിപ്പ് ചെയര്‍മാനും ആയുള്ള കമ്മറ്റി അറിയിച്ചു.

ഈ വര്‍ഷത്തെ ഉഴവൂര്‍ സംഗമത്തിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് Midlands Insurance, Firstring Global Online Tution, Study Well Medicine എന്നീ സ്ഥാപനങ്ങളാണ് സ്‌പോണ്‍സര്‍മാരായി രംഗത്ത് ഉള്ളത്. Team Moon Light Event ആണ് ഈ വര്‍ഷത്തെ ഉഴവൂര്‍ സംഗമത്തിന്റെ ഇവന്റ് മാനേജ്‌മെന്റ് നിര്‍വ്വഹിക്കുന്നത്.