WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 യുക്മ ചാരിറ്റി ഫൗണ്ടേഷൻ സെക്രട്ടറി വർഗീസ് ഡാനിയേലിന്റെ പിതാവ് വി എ ഡാനിയേലിന്റെ സംസ്കാരം ഇന്ന്…
 കഴിഞ്ഞ ദിവസം നിര്യാതനായ   യുക്മ ചാരിറ്റി ഫൗണ്ടേഷൻ സെക്രട്ടറി വർഗീസ് ഡാനിയേലിന്റെ പിതാവ്  റിട്ടയേർഡ് സൈനിക ഉദ്യോഗസ്ഥൻ മല്ലശ്ശേരി വള്ളിക്കാലായിൽ വി എ ഡാനിയേലിന്റെ (83)
 മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന്   ഞായറാഴ്ച  ഒരുമണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച  ശേഷം 2 മണിക്ക് മല്ലശ്ശേരി പൂങ്കാവ് സെന്റ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയിലെ  കുടുംബ കല്ലറയിൽ നടത്തുന്നതാണ്.
 ഭാര്യ മറിയക്കുട്ടി ഡാനിയേൽ, മക്കൾ ദീനാമ്മ റോയ്, എലിസബത്ത് ഫിലിപ്പ്, അന്നമ്മ ഡാനിയേൽ, വർഗീസ് ഡാനിയേൽ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നു രാവിലെ എട്ടുമണിക്ക് ഭവനത്തിൽ എത്തിക്കുന്നതാണ്.  ഉച്ചയ്ക്ക് ഒരുമണിക്ക് ഭവനത്തിൽ നിന്നും ശുശ്രൂഷകൾ ആരംഭിച്ച  ശേഷം രണ്ടുമണിക്ക് പള്ളി സെമിത്തേരിയിലെ കുടുംബക്ക ല്ലറയിൽ അടക്കം ചെയ്യുന്നതാണ്.
 വർഗീസ് ഡാനിയേലിന്റെ പിതാവിന്റെ നിര്യാണത്തിൽ യുക്മ നാഷണൽ പ്രസിഡന്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗീസ്, ജോയിന്റ് സെക്രട്ടറി സാജൻ സത്യൻ,   യുക്മ യോർക്ക്ഷെയർ ആൻഡ്  ഹംബർ പ്രസിഡന്റ് അശ്വിൻ മാണി എന്നിവർ അനുശോചനം രേഖപ്പെടുത്തി. പരേതന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു.