ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : കോവിഡ് വാക്സിൻ സ്വീകരിച്ച രണ്ട് ആരോഗ്യപ്രവർത്തകർക്ക് കടുത്ത അലർജി അനുഭവപ്പെട്ടതിനെത്തുടർന്ന് വാക്സിനേഷൻ കേന്ദ്രങ്ങൾക്കും ഡോക്ടർമാർക്കും ബ്രിട്ടനിലെ മെഡിക്കൽ വാച്ച്ഡോഗ് പുതിയ ഉപദേശം നൽകി. കുത്തിവയ്പ്പിന് ശേഷം കുറഞ്ഞത് 15 മിനിറ്റ് എങ്കിലും വാക്സിൻ സ്വീകരിച്ചവരെ ഡോക്ടർമാർ നിരീക്ഷിക്കണമെന്നാണ് പുതിയ ഉപദേശത്തിൽ പറയുന്നത്. പാർശ്വഫലങ്ങൾ ഉണ്ടോയെന്ന് കണ്ടെത്താൻ വേണ്ടിയാണിത്. എന്നാൽ ഈ തീരുമാനം ബ്രിട്ടന്റെ പദ്ധതികളെ സാരമായി ബാധിക്കും. അടുത്ത വർഷാരംഭം ഒരാഴ്ചയിൽ പത്തുലക്ഷത്തോളം പേർക്ക് വാക്സിൻ നൽകാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു ഉപദേശം ഈ പദ്ധതിക്ക് തടസ്സം സൃഷ്ടിക്കും. 15 മിനിറ്റ് നിരീക്ഷണം ആവശ്യമില്ലെന്നും ആ സമയത്തിനുള്ളിൽ രോഗികളെ വാഹനമോടിക്കുന്നതിൽ നിന്ന് വിലക്കിയാൽ മതിയെന്നും കഴിഞ്ഞ മാസം പ്രാക്ടീസുകൾ അറിയിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫൈസർ വാക്സിൻ വലിയ തോതിൽ പുറത്തിറക്കുമ്പോൾ അത് സംഭരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ബുദ്ധിമുട്ട് നേരിടും. അതുകൊണ്ട് തന്നെ ഈ ഉപദേശം പ്രാധാന്യമർഹിക്കുന്നുണ്ട്. വാക്സിനേഷൻ സ്വീകരിച്ചവരെ 15 മിനിറ്റ് സൈറ്റിൽ തുടരാൻ അനുവദിക്കുന്നത് പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. രോഗികളെ കുത്തിവച്ച ശേഷം രണ്ട് മിനിറ്റ് മാത്രമേ നിരീക്ഷിക്കാവൂ എന്നും ആ സമയത്തിനുള്ളിൽ ഭൂരിഭാഗം പ്രതികരണങ്ങളും സംഭവിക്കുമെന്നും റോയൽ കോളേജ് ഓഫ് ജി‌പി‌എസ് പറഞ്ഞു. പാർശ്വഫലങ്ങൾ വളരെ അപൂർവമായേയുള്ളൂവെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞർ വ്യക്തമാക്കി.

ക്ലിനിക്കൽ ഉപയോഗത്തിനിടയിൽ എം‌എച്ച്‌ആർ‌എ വാക്സിനുകളുടെ സുരക്ഷ സജീവമായി നിരീക്ഷിക്കുന്നതായി ലണ്ടനിലെ കിംഗ്സ് കോളേജിലെ ഡോ. പെന്നി വാർഡ് അറിയിച്ചു. രണ്ട് അലർജി കേസുകൾ ഉണ്ടായിരുന്നിട്ടും, യുകെയിലുടനീളം പ്രതിദിനം 5,000 മുതൽ 7,000 വരെ ആളുകൾക്ക് വാക്സിനേഷൻ നൽകുന്നത് സർക്കാർ തുടരുകയാണ്. 800,000 ഫൈസർ ഡോസുകൾ ഇതിനകം ആശുപത്രികളിലുണ്ട്. വാക്സിൻ അടിയന്തിരമായി ഉപയോഗിക്കുന്നതിന് അംഗീകാരം നൽകിയ എം‌എച്ച്‌ആർ‌എ 50 എൻ‌എച്ച്എസ് ട്രസ്റ്റുകൾക്കും മുൻകരുതൽ ഉപദേശം നൽകിയിട്ടുണ്ട്. ഇനി മുതൽ വാക്സീൻ സ്വീകരിക്കുന്നവരോട് അലർജിയുണ്ടോയെന്ന് അന്വേഷിക്കാൻ എൻ എച്ച് എസ് നിർദേശിച്ചിരുന്നു. അലർജി മൂലമുള്ള ഇത്തരം സംഭവങ്ങൾ ഏതു വാക്സീനിലും സാധാരണമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.