ഇസ്‌ലാമാബാദ് : വലന്റൈന്‍സ് ദിനം ആഘോഷിക്കരുതെന്ന് പാകിസ്താന്‍ പ്രസിഡന്റ് മമ്‌നൂണ്‍ ഹുസൈന്‍ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തു.
സര്‍ദാര്‍ അബ്ദുര്‍ റബ് നിശ്താറിന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലാണ് ഹുസൈന്‍ ഇക്കാര്യം പറഞ്ഞതെന്ന് പാകിസ്താനിലെ ഡോണ്‍ പത്രം റിപോര്‍ട്ടു ചെയ്തു. രാജ്യത്തിന്റെ സംസ്‌കാരവുമായി വലന്റൈന്‍സ് ദിനത്തിന് യാതൊരു ബന്ധവുമില്ലെന്നും ആഘോഷം ഒഴിവാക്കണമെന്നുമാണ് പ്രസിഡന്റ് പറഞ്ഞത്. പടിഞ്ഞാറന്‍ സംസ്‌കാരത്തിന്റെ ദൂഷ്യഫലങ്ങള്‍ ഒരു അയല്‍രാജ്യത്തെ സാരമായി ബാധിച്ചതായും ഹുസൈന്‍ പറഞ്ഞു. വലന്റൈന്‍സ് ദിനാഘോഷം മുസ്ലീം പാരമ്പര്യത്തിന്റെ ഭാഗമല്ലെന്നും പടിഞ്ഞാറന്‍ സംസ്‌കാരത്തിന്റെ ഭാഗമാണതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ