ഗ്രേയ്റ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ലണ്ടൻ റീജിയന്റെ ഭാഗമായ സെന്റ് മേരീസ് ആൻഡ് ബ്ലെസ്സഡ് കുഞ്ഞച്ചൻ മിഷനിൽ ഒരു മാസമായി വിവിധ വാർഡുകളിലുള്ള വീടുകളിൽ നടന്നു വന്ന മാതാവിന്റെ വണക്കമാസ ആചരണത്തിന്റെ സമാപനം 31 , ബുധനാഴ്ച ഭക്തിപൂർവ്വം കൊണ്ടാടുന്നതാണ് .

ഇന്ന് വൈകുന്നേരം 6:45 നു ജപമാലയോടുകൂടി ആരംഭിച്ചു തുടർന്നു 7 മണിക്ക് വിശുദ്ധ കുർബാനയും
തുടർന്ന് മാതാവിന്റെ നൊവേന , വണക്കമാസ പ്രാർത്ഥന , ആരാധന , തുടർന്ന് പരിശുദ്ധ അമ്മയുടെ
തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണവും ലദീഞ്ഞും അതിനുശേഷം വണക്കമാസാചരണ സമാപനത്തിൽ പരമ്പരാഗതമായി നടന്നുവരുന്ന പാച്ചോർ നേർച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ്. ഈ ആത്മീയ വിരുന്നിലേക്കു ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി മിഷൻ ഡയറക്ടർ ഫാ . ഷിന്റോ വർഗീസ് വലിമലയിൽ സി ആർ എമ്മും മിഷൻ കമ്മിറ്റി അംഗങ്ങളും അറിയിച്ചു .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഡ്രസ്സ്

St. Mary and Blessed Kunjachan Mission ( Our Lady and St George church)
132 Shenhall street
E17 9HU