വാനമ്പാടി സീരിയലിലെ നായകന്‍ സായ്  കിരണിനെ എല്ലാവരും അറിയും. പക്ഷെ അദ്ദേഹം യഥാര്‍ഥ ജീവിതത്തില്‍ ഒരു പാമ്പ് പിടിത്തുക്കാരന്‍ കൂടിയാണെന്ന് എത്രപേര്‍ക്കറിയാം. അതെ സംഭവം സത്യമാണ്.

പാമ്പുകളെ സഹായിക്കലും രക്ഷിക്കലുമാണ് ഏറ്റവും സന്തോഷമുള്ള കാര്യം എന്നാണ്  വാനമ്പാടി സീരിയലിലെ നായകന്‍ സായ് കിരണ്‍ പറയുന്നത്.  ശിവഭക്തനായ സായി കിരണിന് മൃഗങ്ങളോാടും പക്ഷികളോടും ചെറുപ്പം മുതലേ വലിയ സ്‌നേഹമുണ്ടായിരുന്നു. ഒരിക്കല്‍ സ്‌കൂളില്‍ നിന്നു വരുന്ന വഴിക്ക് എട്ടോളം ആളുകള്‍ ചേര്‍ന്ന് ഒരു പാമ്പിനെ തല്ലികൊല്ലുന്നതു കണ്ട് കൊല്ലരുതെ എന്നു പറഞ്ഞ് സായി കിരണ്‍ ഓടി ചെന്നു. പാമ്പിനടുത്തു ചെന്നതും പാമ്പ് സായിക്കു നേരെ ചീറ്റി വന്നു. കൂടെ നിന്ന ആളുകള്‍ നടനെ പിടിച്ചു മാറ്റി പാമ്പിനെ തല്ലിക്കൊന്നു. അതൊരു വിഷമമായി മനസില്‍ കിടപ്പുണ്ടായിരുന്നു എന്നു സായി കിരണ്‍ . കോളേജില്‍ എത്തിയപ്പോള്‍ ഫ്രണ്ട്‌സ് ഓഫ് സ്‌നേക്ക് സൊസൈറ്റിയില്‍ ചേര്‍ന്ന് സ്‌നേയ്ക്ക് റെസ്‌ക്യൂ പഠിച്ചു. രണ്ട് വര്‍ഷം കൊണ്ടു പലതരം പാമ്പുകളെയും അവയെ സംരക്ഷിക്കേണ്ട രീതിയെക്കുറിച്ചും പഠിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആദ്യമായി ഒരു പെരുമ്പാമ്പിനെയാണു രക്ഷിച്ചതെന്നു സായി പറയുന്നു. അന്ന് പാമ്പ് സായിയുടെ കൈയില്‍ കടിച്ചു ചോര വന്നു. അന്നു പേടിച്ചില്ല എന്നും ആ പാമ്പിന് വിഷമില്ല എന്ന് തനിക്ക് അറിയമെന്നും നടന്‍ പറയുന്നു.പാമ്പിന്റെ ജീവിതവും നമ്മുടെ ജീവിതവും രക്ഷിക്കേണ്ട ഉത്തരവാദിത്തം നമ്മുക്കു തന്നെയാണ്. ഒരിക്കല്‍ 120 പാമ്പുകളുള്ള ബാഗുമായി കാറില്‍ കാട്ടില്‍ പോയ അനുഭവത്തെക്കുറിച്ച് സായ് പറഞ്ഞത് ഇങ്ങനെ:

ഓരോരോ പാമ്പുകളെ എടുത്ത് കാട്ടിലേയ്ക്കു വിട്ടു. അവസാനത്തെ ബാഗില്‍ 16 മൂര്‍ഖന്‍മാരാണ് ഉള്ളത്. ആ ബാഗുമായി കാട്ടിലേയക്ക് നടക്കുന്ന വഴി ബാഗിന്റെ അടിഭാഗം പൊട്ടി മുഴുവന്‍ പാമ്പുകളും സായിയുടെ കാലിലേയ്ക്ക് വീണു. അതില്‍ ഒരെണ്ണം കടിച്ചാല്‍ ആശുപത്രിയില്‍ എത്താനുള്ള നേരം പോലും കിട്ടില്ല. ആ സമയം താന്‍ ശിവഭഗവാനോട് പ്രര്‍ത്ഥിച്ചു എന്നു സായ് പറയുന്നു. അതോടെ പാമ്പുകള്‍ ഓരോന്നായി തലപൊക്കി സായിയെ കടന്നു കാട്ടിലേയ്ക്കു പോയി. പാമ്പുകള്‍ എല്ലാം പോയി തീരുന്നതു വരെ ഒരു പ്രതിമയെ പോലെ താന്‍ അവിടെ നിന്നു എന്ന് സായ് ഓര്‍ക്കുന്നു. അന്ന് പേടിച്ച പോലെ ജീവിതത്തില്‍ ഒരിക്കലും ഭയന്നിട്ടില്ല എന്നും സായ് പറയുന്നു.