സീരിയല്‍ നടിയും മാനേജരും തമ്മില്‍ നടുറോഡില്‍ അടിപിടി. തമിഴിലെ സീരിയല്‍ താരം സബിത റായി എന്ന നടിയാണു മാനേജരുമായി നടുറോഡില്‍ വച്ച് അടിയുണ്ടാക്കിയത്. സണ്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയലായ വാണി റാണി എന്ന സീരിയലില്‍ ഇവര്‍ പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സീരിയിലിന്‍റെ മാനേജരായ സുകുമാരനുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നു എന്നാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. ഭാര്യയും കുട്ടികളും വേനല്‍ അവധിക്കു സ്വന്തം വീട്ടിലേയ്ക്കു പോയ സമയം നോക്കി സുകുമാരന്‍ സബിതയെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. തുടര്‍ന്ന് എന്തോ സാമ്പത്തിക കാര്യത്തിന്‍റെ പേരില്‍ ഇവര്‍ തമ്മില്‍ തര്‍ക്കമായി.
തുടര്‍ന്ന് അര്‍ധരാത്രിയില്‍ ഇരുവരും തമ്മില്‍ വലിയ അടിപിടിയായി . അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് വഴക്കു നടുറോഡിലേയക്കു മാറി. സുകുമാരന്‍ സബിതയെ മുടിക്കു കുത്തിപ്പിടിച്ചു പുറത്തേയ്ക്കു തള്ളുകയും സബിത സുകുമാരന്റെ ഷര്‍ട്ട് വലിച്ചു കീറുകയും ചെയ്തു . പിന്നീട് പോലീസ് എത്തി ഇരുവരെയും കസ്റ്റഡിയില്‍ എടുത്തു.
Leave a Reply