സ്റ്റോക്ക് ഓണ്‍ ട്രെന്റ്: സ്റ്റോക്ക് ഓണ്‍ ട്രെൻഡിലെ ടൺസ്റ്റാളിൽ താമസിക്കുന്ന ആദ്യകാല മലയാളികളിൽ ഒരാളായ ജോയി അറയ്ക്കലിന്റെ പിതാവ് വര്‍ഗീസ് അറയ്ക്കല്‍ (87) ഇന്ന് രാവിലെ നാട്ടില്‍ നിര്യാതനായി. മലയാറ്റൂർ സെന്റ്. ജോസഫ് എല്‍.പി സ്‌ക്കൂളിലെ റിട്ടയേര്‍ഡ് ഹെഡ് മാസ്റ്റര്‍ ആയിരുന്നു. കരൾ സംബന്ധമായ രോഗത്തിന് ചികിത്സയിൽ ഇരിക്കെ ആണ് മരണം സംഭവിച്ചത്.

ഭാര്യ ജനീവ് വര്‍ഗീസ്.

മക്കള്‍..

സിസിലി, ജോയി അറയ്ക്കല്‍ (യുകെ), പോള്‍ വര്‍ഗീസ് (റിട്ട. ബി എസ് എന്‍ എല്‍), ഡെയ്‌സി വര്‍ഗീസ്, ലിന്‍സി ജോണ്‍സണ്‍, ഷാജു വര്‍ഗീസ് (കുവൈറ്റ്).

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മരുമക്കള്‍..

സണ്ണി (ബാംഗ്ലൂർ), എല്‍സി ജോയി, ലിറ്റി പോള്‍, ജോണ്‍സണ്‍, ഷിജി ഷിജു.

വ്യോമഗതാഗതം ഇല്ലാത്തതിനാൽ പിതാവിന്റെ വേര്‍പാടില്‍ നാട്ടില്‍ പോയി അന്ത്യാഞ്ജലി അര്‍പ്പിക്കുവാന്‍ പോലും സാധിക്കാത്ത വേദനാജനകമായ അവസ്ഥയിലാണ് ജോയിയും കുടുംബവും ഇപ്പോൾ ഉള്ളത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അനുശാസിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നാളെ രാവിലെ 9 മണിക്ക് ഭവനത്തില്‍ നിന്നും മൃതസംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ച് കൊറ്റമം സെന്റ്. ജോസഫ് ദേവാലയ സെമിത്തേരിയിൽ നടത്തപ്പെടുന്നു.

വർഗീസ് അറക്കലിന്റെ നിര്യണത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ ബന്ധുക്കളെ അറിയിക്കുന്നു. സ്റ്റാ‌ഫോർഡ്ഷയർ മലയാളി അസോസിയേഷന്‍ (SMA) പ്രസിഡണ്ട് വിജി കെ പി യും മറ്റ് ഭാരവാഹികളും അനുശോചനം രേഖപ്പെടുത്തി.