ജേക്കബ് പ്ലാക്കൻ

തുള്ളി കുത്തിമീ വർഷപാതത്തിൽ
പൊള്ളിയടരുന്നു ദരിദ്രമാം മോഹങ്ങളും
കലികൊണ്ടു കാലം തീമർക്കവേ
പൊലിയുന്നു പൂ പോലീ പ്രകൃതിയും

കാളിന്ദിയിലാടിയ യാദവനർത്തനമിന്നു
കരിമേഘങ്ങളിലാവർത്തിക്കുന്നുവോ ..?
കലികാലചക്രത്തിനറുതിയിലവതരിക്കും
കൽക്കിയാം പരാശക്തിതൻ ശുദ്ധികലശമോ …?

പുഴകളായിരം തലയുള്ള പന്നഗമായി
പത്തി വിടർത്തി മഴയിലാടുമ്പോൾ ..കാട്
കടപുഴകിയൊഴകും നദികൾ മലക-
ളിടിച്ചു രൗദ്ര ഭദ്രകാളിയായി തുള്ളവേ ..!
പകൽക്കതിർ വിരിഞ്ഞതില്ല പക്ഷികൾ
പാടിയിതുമില്ല ഭൂതലം മ്ലാനതയിൽ മുങ്ങവെ ..!
ഇരതേടും കണ്ണിൽ ക്രൗര്യംനിറച്ചോരുകടുവയും
വൈരം മറന്നന്നു ദീനമായി രക്ഷയാചിക്കുമ്പോൾ ..
അഹം ഭാവം മുരുകിതീർന്നന്നു മാനവനിൽ
ഇഹ ക്ഷണഭംഗുരത മലരികുത്തി മറിയുന്നു .!

യഗ്‌നി നാവാൽ സകലതും നക്കിത്തുടച്ചൊരു
യാമപ്രകൃതിയിൽ പ്രകൃതി സ്‌തംഭിച്ചുപോകവെ ..!

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കരളിനുൾതുടിപ്പാൽ കടലിന്റെ മക്കളന്നു
കാരീരിമ്പിൻതുഴക്കരുത്താൽ മാനവ കരൾ കവർന്നതും ,കരുണ വാരുണം തീർത്തതും
ഓർക്കുന്നീകാലവർഷ കല്പത്തിലും ….!
ഒരുമയായിരുന്നന്നു ….സ്നേഹമായിരുന്നു…
പെരുമ ….പേര്‌ മനുഷ്യനെന്നു മാത്രമായിരുന്നു …!

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814