പ്രമുഖ നേത്ര, ദന്ത ചികിത്സാ ശൃംഖലയായ വാസന്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഡോ. എഎം അരുണിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 51 വയസായിരുന്നു. ഹൃദയാഘാതമാണ് മരണക്കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്, എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.
ബന്ധുക്കളുെട ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ദുരൂഹ മരണത്തിന് പോലീസ് കേസ് ഫയല്‍ ചെയത് അന്വേഷണം ആരംഭിച്ചു. 2002 ല്‍ തമിഴ്നാട് തിരിച്ചുറപ്പള്ളിയിലാണ് വാസന്‍ ഐ കെയര്‍ ആരംഭിക്കുന്നത്. നിലവില്‍ രാജ്യത്തുടനീളം 100ല്‍ അധികം ശാഖകളാണ് വാസന്‍ ഹെല്‍ത്ത് കെയറിനുള്ളത്. നേരത്തെ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് വാസന്‍ ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ ആദായ നികുതി വകുപ്പിന്റെയും എന്‍ഫോഴ്സ്മെന്റ് വകുപ്പിന്റെയും പരിശോധന നടന്നിരുന്നു.
തുടര്‍ന്ന് അരുണിനും ഭാര്യ മീരയ്ക്കുമെതിരെ കഴിഞ്ഞ വര്‍ഷം മദ്രാസ് മെട്രോപ്പൊലിറ്റന്‍ മജിസ്ട്രേട്ട് കോടതി ജാമ്യമില്ലാ വാറന്‍ഡും പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് ഡോക്ടര്‍ അരുണിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.
Leave a Reply