വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നടന്‍ അറസ്റ്റില്‍. വെങ്കട് പ്രസാദ് എന്ന തെലുങ്ക് നടനെയാണ് ഹൈദരാബാദ് ജൂബിലി പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദിലെ പ്രസാദ് ഐമാക്‌സ് മള്‍ടിപ്ലക്‌സിന്റെ മാനേജര്‍ കൂടിയാണ് വെങ്കട് പ്രസാദ്‌.

കഴിഞ്ഞ ഏഴുവര്‍ഷമായി തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് മുപ്പത്തിമൂന്നുകാരി പരാതിയില്‍ പറയുന്നത്. പ്രസാദ് ഐമാക്‌സിലെ ജോലിക്കാരിയാണ് യുവതി. ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്ന് സംശയം തോന്നിയപ്പോള്‍ തന്നെ വിവാഹം കഴിക്കണമെന്ന് യുവതി പ്രസാദിനോട് ആവശ്യപ്പെട്ടു. അതിനെത്തുടര്‍ന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പത്തുവര്‍ഷം മുമ്പ് വിവാഹിതയായ സ്ത്രീ ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു. ഒരുവര്‍ഷം മുമ്പാണ് യുവതി നിയമപരമായി വിവാഹമോചിതയാകുന്നത്. അതിനിടെ പ്രസാദ് യുവതിയുമായി അടുക്കുകയും പ്രണയം നടിച്ച് ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു. തന്നെ രണ്ടുവട്ടം ഗര്‍ഭിണിയാക്കിയെന്നും നിര്‍ബന്ധിപ്പിച്ച് അബോര്‍ഷന്‍ ചെയ്യിപ്പിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.

ബാഹുബലി ആദ്യഭാഗത്തില്‍ നായകകഥാപാത്രമായ പ്രഭാസിന്റെ വളര്‍ത്തച്ഛന്റെ വേഷത്തിലാണ് പ്രസാദ് എത്തിയത്.