യൂണിഫോം റണ്ണേഴ്‌സിന്റെ ബാനറിൽ ശ്രീ അഖിൽ സുദേശൻ, അനന്ദു ശാന്തജൻ,അഭയ്.എം.എസ് എന്നിവർ ചേർന്ന് നിർമ്മിച്ചു ശ്രീ മിഖിൽ അജിത്, ശ്രീ അനന്ദു ശാന്തജൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ‘അഭിലാഷമേ…’ഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്..
കോസ്മോപോളിറ്റൻ മൂവീസ് നിർമിക്കുന്ന” സെറീൻ “(ZEREEN) എന്ന ഷോർട്ട് ഫിലിമിലെ
‘പ്രിയതേ..’ എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ ശ്രീ അനന്ദു ശാന്തജൻ ആണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

യുവ ഗാനരചയിതാവ് ശ്രീ അരുൺ കുമാർ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് യുവ ഗായകരായ ഹൃദ്യ.ആർ.ദാസ്, അരുൺ.കെ.ജി എന്നിവരാണ്. നടനും അധ്യാപകനുമായ ശ്രീ അഭയ്.എം.എസ് നായകനും ,യുവ നടി കുമാരി ദേവു നായികയുമായി അഭിനയിച്ച ഗാനം യുവാക്കൾ ഏറ്റെടുത്തിരിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മനോഹരമായ ഗാനത്തിന്റെ ഛായാഗ്രഹണം, എഡിറ്റിങ് എന്നിവ നിർവഹിച്ചിരിക്കുന്നത് ശ്രീ മിഖിൽ അജിത് ആണ്.പോപ്പിൻസ് മീഡിയ എന്ന യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ സംഗീത സംവിധായകരായ ശ്രീ കൃഷ്ണലാൽ, ശ്രീ വിഷ്ണു ശിവൻ എന്നിവരാണ് നിർവഹിച്ചത്.റെക്കോർഡിങ്, മിക്സിങ് എന്നിവ നിർവ്വഹിച്ചത് ശ്രീ റെജി, (ശ്രീരാഗ് റെക്കോർഡിങ് സ്റ്റുഡിയോ, കരുനാഗപ്പള്ളി) ആണ്.
Youtube Link :https://youtu.be/o5mh9kk-aS8