ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒട്ടേറെ സ്വപ്നങ്ങളുമായി യുകെയിലെത്തി രണ്ടുവർഷം തികയും മുമ്പ് മലയാളി നേഴ്സ് മരണമടഞ്ഞു. ഗ്ലോസ്റ്ററിലെ സ്ട്രൗഡില്‍ താമസിക്കുന്ന മലയാളി നേഴ്‌സ് വിന്‍സി കാഞ്ഞിരപറമ്പില്‍ വര്‍ഗീസ് (39) ആണ് മരണത്തിന് കീഴടങ്ങിയത്. ക്യാൻസർ രോഗം അധികരിച്ചതിനെ തുടർന്ന് വിൻസി നാട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. നാട്ടിൽ ചികിത്സയിലിരിക്കെയാണ് വിൻസി മരണത്തിന് കീഴടങ്ങിയത്.
മുക്കാട്ടുകര കണ്ണനായ്ക്കൽ കാഞ്ഞിരപറമ്പിൽ വറതുണ്ണിയുടെയും റോസിയുടെയും മകളാണ്. കുമ്പളങ്ങാട് മേലിട്ട് റിജു മോൻ ആണ് വിൻസിയുടെ ഭർത്താവ്. 9 , 8, 6 ക്ലാസുകളിൽ പഠിക്കുന്ന അന്ന മരിയ, ഏഞ്ചല്‍ മരിയ, ആഗ്‌ന മരിയ എന്നിവരാണ് മക്കൾ.
സ്ട്രൗഡ് ആശുപത്രിയില്‍ നേഴ്സായി ജോലി ചെയ്യുകയായിരുന്ന വിന്‍സി. ഇതിനിടെ ക്യാൻസർ രോഗം തിരിച്ചറിയുകയായിരുന്നു . തുടർ ചികിത്സയ്ക്കായി ഏപ്രിൽ അവസാനത്തോടെ ആണ് വിൻസി നാട്ടിൽ എത്തിയത് .
മരണ വിവരം അറിഞ്ഞ് ഭർത്താവ് റിജോയും മക്കളും യുകെയിൽ നിന്ന് നാട്ടിൽ എത്തിയിട്ടുണ്ട് . സംസ്കാരം ഇന്ന് 11 – ന് അത്താണി പരിശുദ്ധ വ്യാകുലമാതാവിൻ പള്ളിയിൽ.
വിൻസിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply