അമ്പലമുക്കിൽ ചെടികൾ വിൽക്കുന്ന നഴ്സറിയിൽ ജീവനക്കാരി കുത്തേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.നെടുമങ്ങാട് കരിപ്പൂര് ചാരുവള്ളി കോണത്ത് വീട്ടിൽ വിനീത (38) ആണ് ഇന്നലെ ഉച്ചയ്ക്ക് മരിച്ചത്.
കടയ്ക്കുള്ളിൽ ചെടിച്ചട്ടികൾ ഇരിക്കുന്നതിനു സമീപത്താണ് ഇവരുടെ മൃതദേഹം ടാർപോളിൻ കൊണ്ട് ഭാഗികമായി മൂടിയ നിലയിൽ കണ്ടെത്തിയത്.പിടിവലികൾ നടന്ന ലക്ഷണം പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കൊലപാതകം എന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്.
നാലു പവനോളം വരുന്ന സ്വർണമാല നഷ്ടപ്പെട്ടിരിക്കുന്നതും കഴുത്തിൽ ആഴത്തിൽ കുത്തേറ്റ മുറിവുകൾ കണ്ടെത്തിയതും ഇതിലേക്കാണു വിരൽ ചൂണ്ടുന്നത്.കടയുടെ സമീപത്തുള്ള ഒരു വ്യാപാര സ്ഥാപനത്തിൽ നിന്നും മറ്റൊരു വീട്ടിൽ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ പോലീസ് ഇന്ന് വിശദമായി പരിശോധിക്കും.
വിനീതയുടെ ഭർത്താവ് കുറച്ചുനാൾമുമ്പ് മരിച്ചു. രണ്ട് മക്കളാണ് ഇവർക്കുള്ളത്.തൃപ്തികരമായ കുടുംബപശ്ചാത്തലമാണ് ഇവർക്കുള്ളതെന്നും മറ്റു പ്രശ്നങ്ങളൊന്നും കുടുംബപരമായി ഇല്ലെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ.
മരിച്ചുകിടന്ന സ്ഥലത്തുനിന്ന് ഇവരുടെ ഒരു ബാഗും മൊബൈൽ ഫോണും കണ്ടെത്തിയിട്ടുണ്ട്.അതേസമയം പ്രാഥമിക പരിശോധനയിൽ അസ്വഭാവികമായ രീതിയിൽ യാതൊരു കോളും ഇവരുടെ മൊബൈൽ ഫോണിലേക്ക് വന്നിട്ടില്ല എന്നാണ് സൂചന.
ഇന്നലെ രാവിലെ പത്തു മണിയോടുകൂടി കടയിൽ ഒരാളെത്തി ഇവരെ അന്വേഷിച്ചിരുന്നുവെന്നും കാണാത്തതിനാൽ കടയുടെ ഉടമസ്ഥനോട് വിവരങ്ങൾ വിളിച്ചു ചോദിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.എന്നാൽ ചെടികൾ വാങ്ങാനെത്തിയ ആളാണ് ഇയാൾ എന്നാണ് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്.
രാവിലെ കടയിൽ എത്തിയ ശേഷം ചെടികൾ നനച്ചു കൊണ്ടിരുന്ന ഇവരെ മണിക്കൂറുകൾക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ആഘാതത്തിലാണ് ഇപ്പോഴും പരിസരവാസികൾ.അമ്പലമുക്കിലും ഇവർക്ക് ശത്രുക്കൾ ഒന്നുമില്ലെന്നും നല്ല രീതിയിലുള്ള പെരുമാറ്റമായിരുന്നു ഇവരുടേതെന്നുമാണ് പരിസരവാസികളും പറയുന്നത്.
നഴ്സറിക്ക് സമീപത്ത് താമസിക്കുന്ന കൂടുതൽ പേരുടെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും.സമീപത്തെ കച്ചവട സ്ഥാപനത്തിലുള്ള ആൾക്കാരുടെ വിശദമായ മൊഴിയും പോലീസ് ഇന്ന് രേഖപ്പെടുത്തും.ഒരു വർഷത്തിനു മുമ്പാണ് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന നഴ്സറിയിൽ ഇവർ ജോലിക്ക് എത്തുന്നത്.
ഭർത്താവ് മരണപ്പെട്ടതോടെ കുടുംബഭാരം ഇവരുടെ ചുമലിലായി. എല്ലാദിവസവും സ്വന്തം വീടായ നെടുമങ്ങാട് നിന്ന് പോയി വരികയാണ് ചെയ്യുന്നത്.നഴ്സറിയിൽ മൂന്നു ജീവനക്കാർ ഉണ്ടെങ്കിലും അവധിദിവസങ്ങളിൽ ഒരാൾ മാത്രമേ വരാറുള്ളൂ.
രാവിലെ മുതൽ ചെടികൾക്ക് വെള്ളം നനയ്ക്കുന്നത് പരിസരവാസികൾ കണ്ടിരുന്നു. എന്നാൽ ഉച്ചയോടുകൂടി ഇവരുടെ മരണവാർത്തയാണ് ജനങ്ങൾ അറിയുന്നത്.
ചെടികൾക്ക് വെള്ളമൊഴിച്ചു കൊണ്ട് നിന്നു, ഒടുവിൽ കണ്ടെത്തുന്നത് നഴ്സറി ഫാമിനുള്ളിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന മൃതദേഹം…യുവതിയുടെ മരണം വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് നാട്ടുകാർ ! ഒരു വർഷത്തിനു മുമ്പാണ് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന നഴ്സറിയിൽ ഇവർ ജോലിക്ക് എത്തുന്നത്.
ഭർത്താവ് മരണപ്പെട്ടതോടെ കുടുംബഭാരം ഇവരുടെ ചുമലിലായി. എല്ലാദിവസവും സ്വന്തം വീടായ നെടുമങ്ങാട് നിന്ന് പോയി വരികയാണ് ചെയ്യുന്നത്.നഴ്സറിയിൽ മൂന്നു ജീവനക്കാർ ഉണ്ടെങ്കിലും അവധിദിവസങ്ങളിൽ ഒരാൾ മാത്രമേ വരാറുള്ളൂ.
രാവിലെ മുതൽ ചെടികൾക്ക് വെള്ളം നനയ്ക്കുന്നത് പരിസരവാസികൾ കണ്ടിരുന്നു. എന്നാൽ ഉച്ചയോടുകൂടി ഇവരുടെ മരണവാർത്തയാണ് ജനങ്ങൾ അറിയുന്നത്.കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടായതും സ്വർണമാല നഷ്ടപ്പെട്ടതും കഴുത്തിൽ കണ്ടെത്തിയ മറ്റുള്ള അടയാളങ്ങളും കൊലപാതകത്തിലേക്കാണ് വിരൽചൂണ്ടുന്നത്.
പോലീസിന്റെ അന്വേഷണവും ഈ വഴിക്ക് തന്നെയാണ്. കേസിന് ഉപയുക്തമായ രീതിയിൽ സിസിടിവി ദൃശ്യങ്ങൾ ഒന്നും ഇതുവരെ ലഭിക്കാത്തത് തിരിച്ചടിയായിട്ടുണ്ട്.വരുംദിവസങ്ങളിൽ പരിസരവാസികൾ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് പേരൂർക്കട പോലീസ് അറിയിച്ചു.
സംഭവമറിഞ്ഞ് സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
Leave a Reply