നോർത്താംപ്ടൺ: യുകെ മലയാളികൾക്ക് ദുഃഖത്തിന്റെ വാർത്തയുമായി നോർത്താംപ്ടണിൽ മലയാളിയുടെ മരണം. കുവൈറ്റിൽ നിന്നും യുകെയിൽ എത്തിയ വിനോദ് സെബാസ്റ്റ്യൻ ആണ് ഇന്ന് ഒരുമണിയോടെ നോർത്താംപ്ടൺ ആശുപത്രിയിൽ വച്ച് മരണമടഞ്ഞത്. പരേതന് 39 വയസ്സായിരുന്നു. നോർത്താംപ്ടൺ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ഭാര്യ എലിസബത്തും മൂന്ന് കുട്ടികളും അടങ്ങുന്നതാണ് ബിനുവിന്റെ കുടുംബം. കോഴിക്കോട് പുല്ലൂരാൻപാറ സ്വദേശിയാണ് വിനോദ്. തയ്യിൽ കുടുംബാംഗം.

രണ്ടു വർഷം മുൻപാണ് ബിനിനുവിന്റെ ഭാര്യ യുകെയിൽ എത്തിയത്. കുവൈറ്റിൽ ആയിരുന്ന ബിനു എട്ട് മാസം മുൻപ് മാത്രമാണ് യുകെയിൽ എത്തിയത്. കുവൈറ്റിൽ ആംബുലൻസ് സ്റ്റാഫ് ആയി ജോലി രാജി വച്ചശേഷമാണ് യുകെയിൽ ഭാര്യക്കൊപ്പം കുട്ടികളുമായി ചേർന്നത്.

ഇന്ന് രാവിലെ തോന്നിയ വയറുവേദന കൂടുതൽ ദുസ്സഹമായതോടെ നോർത്താംപ്ടൺ ആശുപത്രി അത്യാഹിതവിഭാഗത്തിൽ വിനോദ് എത്തുകയായിരുന്നു. പരിശോധനകൾ നടന്നു കൊണ്ടിരിക്കെ അതായത് ആശുപത്രിൽ എത്തി രണ്ട് മണിക്കൂറുകൾകൊണ്ട് വിനോദിന്റെ ആരോഗ്യ നില വഷളാവുകയും മരണം സംഭവിക്കുകയും ആയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്റെർണൽ ബ്ലീഡിങ് ഉണ്ടാവുകയും തുടർന്ന്  കാർഡിയാക് അറസ്റ്റ്  ഉണ്ടായി എന്നും സ്ഥിരീകരിക്കാത്ത വാർത്തയുണ്ട്. വിനോദിന്റെ ആകസ്മിക മരണത്തിൽ നോർത്താംപ്ടൺ മലയാളികൾ ഞെട്ടിയിരിക്കുകയാണ്. വയറുവേദനയുമായി പോയ ബിനുവിന്റെ മരണം അവിശ്വസ്തതയോടെ, അതിലേറെ ദുഃഖത്തോടെ അവർ പങ്കുവെക്കുന്നു. വിവരമറിഞ്ഞു നോർത്താംപ്ടൺ മലയാളികൾ എല്ലാ പിന്തുണയുമായി ആശുപത്രിൽ ഇപ്പോൾ എത്തിയിരിക്കുകയാണ്.

വിനോദ് സെബാസ്റ്റിൻറെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നതിനോടൊപ്പം അവരുടെ വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.